സിക്ക വൈറസ്; ​ഗർഭിണികൾ ശ്രദ്ധിക്കേണ്ടത്...

By Web TeamFirst Published Jul 9, 2021, 3:48 PM IST
Highlights

ഉറങ്ങുമ്പോൾ കൊതുക് കടിയെ തടയുന്ന രൂപത്തിൽ മുഴുവൻ മൂടുന്ന വസ്ത്രം ധരിക്കുകയോ കൊതുകുവല ഉപയോഗിക്കുന്നത് ശീലമാക്കുകയോ ചെയ്യുക. കൊതുക് നിവാരണമാര്‍ഗമാണ് ഏകപ്രതിരോധമാര്‍ഗം. പനി, തലവേദന, ശരീര വേദന, ചുവന്ന പാടുകള്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. 

സംസ്ഥാനത്ത് സിക്ക വൈറസ് സ്ഥിരീകരിച്ചു. ഗര്‍ഭിണികള്‍ക്ക് സിക്ക വൈറസ് ബാധ വരാന്‍ സാധ്യത കുടൂതലാണെന്ന് വിദഗ്ധര്‍ പറയുന്നു. 4 മാസം വരെയുള്ള ഗര്‍ഭിണികള്‍ക്ക് സിക്ക വൈറസ് പ്രശ്‌നമാകുമെന്നാണ് കണക്കാക്കുന്നത്. 

അതിനാല്‍ തന്നെ അഞ്ച് മാസം വരെ ഗര്‍ഭിണികളായവരില്‍ പനിയുണ്ടെങ്കില്‍ അവര്‍ക്ക് സിക്ക വൈറസ് ബാധിച്ചിട്ടില്ലെന്ന് സ്ഥിരീകരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗര്‍ഭിണികളെ സാരമായി ബാധിക്കും. ഗര്‍ഭിണിയായ സ്ത്രീയില്‍ ഈ രോഗബാധ ഉണ്ടായാല്‍ നവജാതശിശുവിന് ജന്മനാലുള്ള തകരാറുകള്‍ ഉണ്ടാവാമെന്നാണ് വിദ​ഗ്ധർ പറയുന്നത്. അതിനാല്‍ കൊതുകുകടിയേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. 

പകൽ കടിക്കുന്ന ഈഡിസ് കൊതുകിൽ നിന്നും രക്ഷ നേടാനായി വ്യക്തി​ഗത സുരക്ഷാമർ​ഗങ്ങൾ ഉപയോ​ഗിക്കുക. ​
ഉറങ്ങുമ്പോൾ കൊതുക് കടിയെ തടയുന്ന രൂപത്തിൽ മുഴുവൻ മൂടുന്ന വസ്ത്രം ധരിക്കുകയോ കൊതുകുവല ഉപയോഗിക്കുന്നത് ശീലമാക്കുകയോ ചെയ്യുക. 

കൊതുക് നിവാരണമാര്‍ഗമാണ് ഏകപ്രതിരോധമാര്‍ഗം. പനി, തലവേദന, ശരീര വേദന, ചുവന്ന പാടുകള്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഗര്‍ഭിണികളാകാന്‍ തയ്യാറെടുക്കുന്നവര്‍ കൊതുകു കടിയേല്‍ക്കാതെ ശ്രദ്ധിക്കുക. 

സിക്ക വൈറസ്; പ്രധാനപ്പെട്ട അഞ്ച് ലക്ഷണങ്ങൾ

click me!