'വിസിമാര്‍ക്കും,മന്ത്രിക്കുമെതിരായ ഗവര്‍ണറുടെ നീക്കം ഭരണഘടനാവിരുദ്ധം,സർക്കാരിനെതിരായ നീക്കം ചെറുക്കും' സിപിഎം

Published : Nov 01, 2022, 05:36 PM ISTUpdated : Nov 01, 2022, 05:43 PM IST
'വിസിമാര്‍ക്കും,മന്ത്രിക്കുമെതിരായ ഗവര്‍ണറുടെ നീക്കം ഭരണഘടനാവിരുദ്ധം,സർക്കാരിനെതിരായ നീക്കം ചെറുക്കും' സിപിഎം

Synopsis

ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഹിന്ദുത്വ അജണ്ട നടപ്പാക്കാനും,പ്രോത്സാഹിപ്പിക്കാനുമാണ് ശ്രമം.കേരളത്തിലെ ജനങ്ങൾ യോജിച്ച് ഗവർണ്ണറുടെ നീക്കങ്ങളെ ചെറുക്കുമെന്നും സീതാറാം യെച്ചൂരി

 

ദില്ലി:ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎം കേന്ദ്രകമ്മറ്റി.വൈസ് ചാൻസിലർമാക്കും, മന്ത്രിക്കുമെതിരായ നീക്കം ഭരണഘടനാവിരുദ്ധം തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അസ്ഥിരപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങളെ ചെറുക്കും.ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഹിന്ദുത്വ അജണ്ട നടപ്പാക്കാനും, പ്രോത്സാഹിപ്പിക്കാനുമാണ് ശ്രമം.കേരളത്തിലെ ജനങ്ങൾ യോജിച്ച് ഗവർണ്ണറുടെ നീക്കങ്ങളെ ചെറുക്കുമെന്നും സി പി എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.കേന്ദ്ര സർക്കാരിൻ്റെ അജണ്ട നടപ്പാക്കാൻ ഗവര്‍ണര്‍ ശ്രമിക്കുന്നു.ഭരണഘടനയിലില്ലാത്ത അധികാരങ്ങൾ പ്രയോഗിക്കാനുള്ള ശ്രമം അംഗീകരിക്കില്ല.എല്ലാ മതേതര ജനാധിപത്യ പാർട്ടികളുടെയും പിന്തുണ തേടിയത് ഈ പശ്ചാത്തലത്തിലാണ്.ഗവർണ്ണർ വിഷയത്തിൽ കോൺഗ്രസ് അവരുടെ നിലപാട് പറയട്ടെ . ഒരു വിഭാഗത്തിന് ഗവർണ്ണർ അനുകൂല നിലപാട് ഉണ്ടോയെന്ന് അവർ വ്യക്തമാക്കട്ടെ.ഒന്നിച്ചുള്ള നീക്കത്തിന് സി പി എം ശ്രമം തുടരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

'വിസിഇല്ലാതെ യൂണിവേഴ്സിറ്റിഎങ്ങിനെ പ്രവര്‍ത്തിക്കും?കോടതിയോട് ഒളിച്ചുകളിക്കരുത്,വിദ്യാർത്ഥികളെ കുറിച്ച് ആശങ്ക'

'ഗവർണർ അധികാര ദുർവിനിയോഗം നടത്തുന്നു, ഇല്ലാത്ത അധികാരം ഉപയോഗിക്കുന്നു' ഗവർണർക്കെതിരെ രാഷ്ട്രപതിക്ക് പരാതി

PREV
Read more Articles on
click me!

Recommended Stories

ഗോവയിലെ പ്രമുഖ ക്ലബ്ബിൽ അഗ്നിബാധ, 23 പേർ കൊല്ലപ്പെട്ടു, ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് വിലയിരുത്തൽ
യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ