ലോകത്തിലെ ഏറ്റവും വലിയ പ്രതിമ സ്റ്റാച്യൂ ഓഫ് യൂണിറ്റി ഒഎല്‍എക്‌സില്‍ വില്‍പനക്കെന്ന് വ്യാജ പ്രചാരണം

By Web TeamFirst Published Apr 5, 2020, 2:55 PM IST
Highlights

2989 കോടിക്ക് മുകളില്‍ പണം ചെലവാക്കി നിര്‍മിച്ച പ്രതിമക്ക് വെറും 30000 രൂപയാണ് വിലയിട്ടിരിക്കുന്നത്. എന്നാല്‍, പരസ്യം പ്രസിദ്ധീകരിച്ചയാളുടെ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
 

ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ഗുജറാത്തിലെ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്റ്റാച്യൂ ഓഫ് യൂണിറ്റി ഓണ്‍ലൈന്‍ സെക്കന്‍ഡ് ഹാന്‍ഡ് വില്‍പന പ്ലാറ്റ്‌ഫോമായ ഒഎല്‍എക്‌സില്‍. കൊവിഡ് 19ന് പണം സഹായം നല്‍കാനാണ് പ്രതിമ വില്‍ക്കുന്നതെന്ന് പറയുന്നു. കൊവിഡ് 19 ചികിത്സക്കായി അടിയന്തരമായി പണം ആവശ്യമുണ്ടെന്നും പരസ്യത്തില്‍ പറയുന്നു. 2989 കോടിക്ക് മുകളില്‍ പണം ചെലവാക്കി നിര്‍മിച്ച പ്രതിമക്ക് വെറും 30000 രൂപയാണ് വിലയിട്ടിരിക്കുന്നത്. എന്നാല്‍, പരസ്യം പ്രസിദ്ധീകരിച്ചയാളുടെ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 17 മുതല്‍ സ്റ്റാച്യൂ ഓഫ് യൂണിറ്റി അടച്ചിട്ടിരിക്കുകയാണ്. ഗുജറാത്തിലെ നര്‍മ്മദയുടെ തീരത്താണ് കൂറ്റന്‍ പ്രതിമ സ്ഥിതി ചെയ്യുന്നത്. 

click me!