'വിരമിച്ചശേഷം ഒരു തസ്തികയും സ്വീകരിക്കില്ല'; വിടവാങ്ങൽ പ്രസംഗത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന

Published : May 13, 2025, 07:25 PM IST
'വിരമിച്ചശേഷം ഒരു തസ്തികയും സ്വീകരിക്കില്ല'; വിടവാങ്ങൽ പ്രസംഗത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന

Synopsis

 ജുഡീഷ്യറിയില്‍ വിശ്വസിക്കാന്‍ ജനങ്ങളോട് ആ‌ജ്ഞാപിക്കാന്‍ കഴിയില്ലെന്ന് വിട വാങ്ങല്‍ പ്രസംഗത്തില്‍ ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു

ദില്ലി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിച്ചു.  ജുഡീഷ്യറിയില്‍ വിശ്വസിക്കാന്‍ ജനങ്ങളോട് ആ‌ജ്ഞാപിക്കാന്‍ കഴിയില്ലെന്ന് വിട വാങ്ങല്‍ പ്രസംഗത്തില്‍ ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു. ജനവിശ്വാസം നേടിയെടുക്കേണ്ടതാണെന്നും സഞ്ജീവ് ഖന്ന പറഞ്ഞു.

വിരമിച്ച ശേഷം ഒരു തസ്തികയും സ്വീകരിക്കില്ല. നിയമമേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സജീവമാകുമെന്നും സഞ്ജീവ് ഖന്ന പറ‌ഞ്ഞു. ആറുമാസത്തെ സേവനത്തിനിടെ വഖഫ് നിയമഭേദഗതിക്കെതിരായ ഹര്‍ജികളിലും ആരാധനാലയ നിയമത്തിലുമുളള സഞ്ജീവ് ഖന്നയുടെ ഇടപെടല്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.  52ാമത്തെ ചീഫ് ജസ്റ്റിസായി ബി ആര്‍ ഗവായ് നാളെ ചുമതലയേല്‍ക്കും. 

PREV
Read more Articles on
click me!

Recommended Stories

കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്
കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'