
ദില്ലി: അബദ്ധത്തിൽ അതിര്‍ത്തി കടന്നതിന് പാകിസ്ഥാൻ കസ്റ്റഡിയിലുള്ള ബിഎസ്എഫ് ജവാന്‍റെ മോചനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കും മറുപടി നൽകി വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍. വിദേശകാര്യ മന്ത്രാലയം വൈകിട്ട് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ബിഎസ്എഫ് ജവാന്‍റെ മോചനവുമായി ബന്ധപ്പെട്ട ചോദ്യമുയര്‍ന്നത്. പാക് കസ്റ്റഡിയിലുള്ള ബിഎസ്എഫ് ജവാവൻ പികെ സാഹുവിനെക്കുറിച്ച് ഇപ്പോള്‍ അപ്ഡേറ്റ് നൽകാനില്ലെന്ന് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വെടിനിര്‍ത്തലായിട്ടും ബിഎസ്എഫ് ജവാൻ പൂര്‍ണം ഷായുടെ മോചനത്തിൽ അവ്യക്തത തുടരുകയാണ്. എത്രയും പെട്ടെന്ന് മോചനം സാധ്യമാക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ മാസമാണ് കര്‍ഷകരെ സഹായിക്കാൻ പോയ യുപിയിലെ ജവാനെ പാക് സൈന്യം കസ്റ്റഡിയിലെടുത്തത്. പഹൽഗാം ഭീകരാക്രമണത്തിന് തൊട്ടടുത്ത ദിവസമാണ് ബിഎസ്എഫ് ജവാൻ പൂര്‍ണം ഷാ പാക് റേഞ്ചേഴ്സിന്‍റെ പിടിയിലായത്. ജവാൻ കസ്റ്റഡിയിലാണെന്ന ഔദ്യോഗിക കുറിപ്പ് പാകിസ്ഥാൻ ഇന്ത്യയ്ക്ക് കൈമാറിയിട്ടില്ല. പിടിയിലായ ബിഎസ്എപ് ജവാനെ ദിവസങ്ങള്‍ക്ക് മുമ്പ് പാകിസ്ഥാൻ അതിര്‍ത്തി മേഖലയിൽ നിന്ന് മാറ്റിയിരുന്നു. കർഷകരെ സഹായിക്കാൻ പോയ യുപിയിലെ ജവാനെയാണ് പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്തത്.
ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള രണ്ട് രാജ്യങ്ങളുടേതും അല്ലാത്ത സ്ഥലത്ത് കൃഷിക്ക് ഇരു രാജ്യങ്ങളുടെയും കർഷകർക്ക് അനുവാദം നൽകാറുണ്ട്. കർഷകരെ സഹായിക്കാൻ പോയ പി കെ സാഹു എന്ന ബിഎസ് എഫ് ജവാനെയാണ് പാക് റെയിഞ്ചർമാർ കസ്റ്റഡിയിലെടുത്തത്. കർഷകർ കൃഷിചെയ്യുകയായിരുന്ന സ്ഥലത്ത് നിന്ന് കുറച്ചുകൂടി മുന്നോട്ട് പോയി തണലത്ത് വിശ്രമിക്കുമ്പോഴാണ് ജവാനെ പാക് റെയ്ഞ്ചർമാർ തടഞ്ഞുവെച്ചത്.
പാകിസ്ഥാന്‍റെ ഭാഗത്തെ അതിർത്തിയിൽ മുള്ളുവേലി ഇല്ലാത്തതുകൊണ്ടാണ് ജവാൻ അബദ്ധത്തിൽ ഇത് കടന്നത് എന്നതാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. കസ്റ്റഡയിലെടുത്ത ജവാന്റെ ചിത്രങ്ങൾ അടക്കം പുറത്തുവിട്ട പാകിസ്ഥാൻ ഇത് ആഘോഷിച്ചത് ഇന്ത്യയുടെ കടുത്ത അതൃപ്തിക്ക് ഇടയാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam