
ലഖ്നൗ: പത്താം ക്ലാസ് പരീക്ഷയിൽ സുഹൃത്തിന് തന്നേക്കാൾ മാർക്ക് ലഭിച്ചതിന്‍റെ മനോവിഷമത്തിൽ പെൺകുട്ടി ജീവനൊടുക്കി. ഉത്തർപ്രദേശിലെ കല്യാൺപുരിലാണ് സംഭവം. യുപി ബോർഡ് എക്സാമിൽ സുഹൃത്തിന് കൂടുതൽ മാർക്ക് ലഭിച്ചതാണ് 15 വയസുകാരിയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ.
ജീവനൊടുക്കിയ അമീഷ എന്ന പതിനഞ്ചുകാരിയ്ക്ക് യുപി ബോർഡ് എക്സാമിനേഷന് 83 ശതമാനം മാർക്കാണ് ലഭിച്ചത്. സുഹൃത്ത് 85 ശതമാനം മാർക്കും നേടി. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു റിസൾട്ട് വന്നത്. ഫലം വന്നതിന് ശേഷം അമീഷ അസ്വസ്ഥയായിരുന്നെന്ന് കുടുംബാംഗങ്ങൾ പറഞ്ഞതായി കാൻപുർ എസ്എസ്പി ദിനേഷ് കുമാർ വ്യക്തമാക്കി.
പ്രതീക്ഷിച്ച മാർക്ക് ലഭിക്കാത്തതിനാൽ അന്ന് മുതൽ മകൾ വിഷാദത്തിലായിരുന്നെന്നും അവളുടെ സുഹൃത്തിന് കൂടുതൽ മാർക്ക് ലഭിച്ചതും വിഷാദത്തിന് കാരണമായെന്നും അമീഷയുടെ പിതാവ് ശ്രവൺ കുമാർ പറഞ്ഞു. മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് അമീഷ ജീവനൊടുക്കിയത്. സംഭവസമയം കുട്ടിയുടെ സഹോദരനും കുടുംബവും അടുത്ത മുറിയിൽ ഉറങ്ങുന്നുണ്ടായിരുന്നു. ഉറക്കമെഴുന്നേറ്റെത്തിയ ഇവരാണ് അമീഷയെ തൂങ്ങിയ നിലയിൽ കണ്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam