കര്‍ണാടകയില്‍ 10 മാസം പ്രായമുളള കുഞ്ഞ് കൊവിഡ് ഭേദമായി ആശുപത്രി വിട്ടു

By Web TeamFirst Published Apr 12, 2020, 11:19 AM IST
Highlights

ദക്ഷിണ കന്നഡയിലെ ബന്ത്‌വാൾ താലൂക്കിൽ നിന്നുള്ള കുഞ്ഞാണ് കൊവിഡ് രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയത്.

മംഗളൂരു: കര്‍ണാടകയില്‍ കൊവിഡിനെതിരായ പൊരാട്ടം തുടരുമ്പോള്‍  ദക്ഷിണ കന്നടയില്‍‌ നിന്നും പ്രതീക്ഷയുടെ വാര്‍ത്തകള്‍.  പത്ത് മാസം പ്രായമുളള കുഞ്ഞ് കൊവിഡ് ഭേദമായി ആശുപത്രി വിട്ടു. ദക്ഷിണ കന്നഡയിലെ ബന്ത്‌വാൾ താലൂക്കിൽ നിന്നുള്ള കുഞ്ഞാണ് കൊവിഡ് രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയത്.

ഭട്കൽ സ്വദേശികളുടെ കുട്ടിക്ക് എവിടെ നിന്നാണ് രോഗം പകർന്നതെന്ന് ഇതുവരെ വ്യക്തമായിരുന്നില്ല.  മാർച്ച് 26നാണ് കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം കുട്ടിയുമായി കുടുംബം കേരളത്തിൽ എത്തിയിരുന്നു. 

രണ്ട് തവണ നടത്തിയ പരിശോധനയിലും ഫലം നെഗറ്റീവായതോടെയാണ് കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തത്. കുട്ടിയുടെ അമ്മയെയും  മുത്തശ്ശിയെയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. ആദ്യ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. രണ്ടാമത്തെ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ് ആരോഗ്യവകുപ്പ്.

മാർച്ച് 27 ന് പുറത്തിറക്കിയ മെഡക്കല്‍ ബുള്ളറ്റിനിൽ കുഞ്ഞും കുടുംബവുമൊത്ത് കേരളം സന്ദർശിച്ചതായി കുട്ടിയുടെ അമ്മ പരാമർശിച്ചിരുന്നു. മാർച്ച് 23 ന് പനിയും കടുത്ത ശ്വാസകോശ സംബന്ധമായ അസുഖവും മൂലമാണ് കുട്ടിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാല്‍ കുട്ടിക്ക് എവിടെ നിന്ന് വൈറസ് പിടിപെട്ടന്ന് കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. 

click me!