
ദില്ലി: പഞ്ചാബിലെ ഗുരുദാസ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 10 റോക്കറ്റ് ലോഞ്ചറുകൾ കണ്ടെത്തി. റെയിൽവെ സ്റ്റേഷൻ നവീകരണത്തിനായുള്ള നിർമ്മാണ പ്രവർത്തനത്തിനിടയാണ് റോക്കറ്റ് ലോഞ്ചറുകൾ ലഭിച്ചത്. നിർമ്മാണം നടക്കുന്ന സ്ഥലത്ത് കുഴിയെടുത്തപ്പോഴായിരുന്നു സംഭവം. കുഴിച്ചിട്ട നിലയിലാണ് ആയുധം കണ്ടെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. വാർത്താ ഏജൻസിയായ ഐഎഎൻഎസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam