ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന കുട്ടിയെ എലി കടിച്ചു, പിന്നാലെ മരണം; ജയ്പൂരിലെ ആശുപത്രിക്കെതിരെ അന്വേഷണം

Published : Dec 14, 2024, 03:56 PM IST
ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന കുട്ടിയെ എലി കടിച്ചു, പിന്നാലെ മരണം; ജയ്പൂരിലെ ആശുപത്രിക്കെതിരെ അന്വേഷണം

Synopsis

എലി കടിച്ചതുകൊണ്ടല്ല കുട്ടിയുടെ മരണം സംഭവിച്ചത് എന്നാണ് ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ വിശദീകരണം.

ജയ്പൂർ: ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന 10 വയസ്സുകാരനെ എലി കടിച്ചതിന് പിന്നാലെ മരണം. ജയ്പൂരിലെ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. എന്നാൽ എലി കടിച്ചതുകൊണ്ടല്ല കുട്ടിയുടെ മരണം സംഭവിച്ചത് എന്നാണ് ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ വിശദീകരണം.

ആശുപത്രിയിൽ അഡ്മിറ്റായതിന് പിന്നാലെ കുട്ടി കരയാൻ തുടങ്ങിയെന്ന് വീട്ടുകാർ പറയുന്നു. പുതപ്പ് നീക്കിയപ്പോൾ എലിയുടെ കടിയേറ്റ് വിരലിൽ നിന്ന് രക്തം ഒലിച്ചിറങ്ങുന്നതാണ് കണ്ടതെന്ന് കുടുംബം പറഞ്ഞു. നഴ്സിനെ അറിയിച്ചതോടെ പ്രഥമ ശുശ്രൂഷ നൽകി. എലി കടിച്ചെന്ന വിവരം ലഭിച്ചയുടൻ കുട്ടിയെ ചികിത്സിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ. സന്ദീപ് ജസുജ പറഞ്ഞു. ആശുപത്രി പരിസരത്ത് ശുചിത്വം ഉറപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കുട്ടിക്ക് പനിയും ന്യുമോണിയയും ഉണ്ടായിരുന്നു. വെള്ളിയാഴ്ച ഉയർന്ന അണുബാധ കാരണമാണ് കുട്ടിയുടെ മരണം സംഭവിച്ചതെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. എലി കടിച്ചതല്ല കാരണമെന്നും ആശുപത്രി അധികൃതർ പറഞ്ഞു. മെഡിക്കൽ വിദ്യാഭ്യാസ സെക്രട്ടറി അംബരീഷ് കുമാർ റിപ്പോർട്ട് തേടിയിട്ടുണ്ട്. രാജസ്ഥാൻ സർക്കാർ പരാതി അന്വേഷിക്കാൻ സമിതിയെ രൂപീകരിച്ചു. 

അത് ദൈവത്തിന്‍റെ കൈ'; അത്ഭുതം കോഴിക്കോട്ടെ ഈ കൊച്ചുകുഞ്ഞിന്‍റെ രക്ഷപ്പെടൽ, മരവിപ്പ് മാറാതെ ഹാരിസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു