
ദില്ലി: അരുണാചൽ പ്രദേശിലെ നഹർലാഗൂണിൽ സ്കൂളിലെ വാട്ടർ ടാങ്ക് മറിഞ്ഞുവീണ് മൂന്ന് കുട്ടികൾ മരിച്ചു. മോഡൽ വില്ലേജിലെ സെൻ്റ് അൽഫോൻസ സ്‌കൂളിൽ ശനിയാഴ്ചയാണ് അപകടം നടന്നത്. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്‌കൂളിൽ വിദ്യാർത്ഥികൾ കളിക്കുന്നതിനിടെയാണ് അപകടം നടന്നതെന്ന് നഹർലഗൺ പൊലീസ് സൂപ്രണ്ട് മിഹിൻ ഗാംബോ പറഞ്ഞു. പരിക്കേറ്റ വിദ്യാർഥികളെ ടോമോ റിബ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു.
Read More.... പനയമ്പാടം അപകടം; റോഡ് വീണ്ടും പരുക്കൻ ആക്കുമെന്ന് മന്ത്രി കെബി ഗണേശ് കുമാർ, ഔദ്യോഗിക വാഹനം ഓടിച്ചും പരിശോധന
മരിച്ചവർ 9-ാം ക്ലാസ് വിദ്യാർത്ഥികളാണ്. സംഭവത്തിൽ സ്‌കൂൾ പ്രിൻസിപ്പലിനെയും ഉടമയെയും നാല് ജീവനക്കാരെയും ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജലസംഭരണിയിൽ ശേഷി കവിഞ്ഞതാകാം അപകട കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam