100 കോടിയുടെ കോഴക്കേസ്: തമിഴ്നാട് മുൻ വിദ്യാഭ്യാസ മന്ത്രി അൻപിൽ മഹേഷിന്റെ വീടുകളിൽ സിസിബി റെയ്ഡ്

Published : Sep 16, 2026, 02:51 PM IST
Anbil mahesh

Synopsis

അന്വേഷണത്തിന്റെ ഭാഗമായാണ് നിലവിലെ റെയ്ഡ്. മഹേഷിനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്തതായി സിസിബി അറിയിച്ചു.

ചെന്നൈ: 100 കോടിയുടെ കോഴക്കേസിൽ ഡിഎംകെ നേതാവും തമിഴ്നാട്ടിലെ മുൻ വിദ്യാഭ്യാസ മന്ത്രിയുമായ അൻപിൽ മഹേഷിന്റെ വീടുകളിൽ റെയ്ഡ്. ചെന്നൈയിലെയും തിരുച്ചിറപ്പള്ളിയിലെയും വീടുകളിലാണ് തമിഴ്നാട് പൊലീസിന്റെ സിസിബി (Central Crime Branch) സംഘം പരിശോധന നടത്തുന്നത്. സ്വകാര്യ സ്കൂൾ ലൈസൻസിനായി 100 കോടി രൂപയുടെ കോഴ വാങ്ങിയെന്ന കേസിൽ ജൂണിൽ ഡിഎംകെ നേതാവ് അരസ്കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് നിലവിലെ റെയ്ഡ്. മഹേഷിനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്തതായി സിസിബി അറിയിച്ചു.

അതേസമയം, ഈ നടപടി രാഷ്ട്രീയവേട്ടയാണെന്ന് എം.കെ. സ്റ്റാലിൻ ആരോപിച്ചു. വിജയ് സർക്കാരിന്റെ ഭരണപരാജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. ഉദയനിധി സ്റ്റാലിന്റെ ഏറ്റവും അടുത്ത സുഹൃത്തായ അൻപിൽ മഹേഷിനെ തിരുച്ചി ഈസ്റ്റിലെ ഉപതിരഞ്ഞെടുപ്പിൽ ഡിഎംകെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തമിഴ്നാട് ഉപതിരഞ്ഞെടുപ്പ് നടത്താമെന്ന് മദ്രാസ് ഹൈക്കോടതി: 'തിരഞ്ഞെടുപ്പ് കമ്മിഷൻ സമയക്രമം പ്രഖ്യാപിച്ചാൽ ഇടപെടാൻ കഴിയില്ല'
ഇന്ത്യൻ നാവിക സേനയുടെ കപ്പലിൽ പാക് കപ്പലിടിച്ചു; പാക് പ്രതിനിധിയെ വിളിച്ച് വരുത്തി എതിര്‍പ്പ് അറിയിച്ച് ഇന്ത്യ