ഇലക്ട്രിക് ട്രെയിനുകളുടെ 100 വർഷങ്ങൾ; ആഘോഷിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ 

Published : Jan 30, 2025, 10:25 AM IST
ഇലക്ട്രിക് ട്രെയിനുകളുടെ 100 വർഷങ്ങൾ; ആഘോഷിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ 

Synopsis

ഹരിത റെയിൽ സംവിധാനത്തിന്റെ ഭാഗമായി ഇലക്ട്രിക് ട്രെയിനുകൾ ഓടി തുടങ്ങിയിട്ട് 100 വർഷങ്ങൾ പൂർത്തിയാകുന്നു. വിവിധ പരിപാടികളോടെ നൂറാം വാർഷികം ആഘോഷമാക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ

മുംബൈ: ഹരിത റെയിൽ സംവിധാനത്തിന്റെ ഭാഗമായി രാജ്യത്ത് ഇലക്ട്രിക് ട്രെയിനുകൾ ഓടി തുടങ്ങിയിട്ട് 100 വർഷങ്ങൾ പൂർത്തിയാകുന്നു. വിവിധ പരിപാടികളോടെ നൂറാം വാർഷികം ആഘോഷമാക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. നൂറ് വർഷങ്ങൾ പൂർത്തിയാകുന്ന ഫെബ്രുവരി 3ന് പരിപാടികൾക്ക് തുടക്കമാകുമെന്ന് സെൻട്രൽ പബ്ലിക് റിലേഷൻസ് ഓഫിസർ സ്വപ്നിൽ നിള അറിയിച്ചു. 1925 ഫെബ്രുവരി 3ന് ഛത്രപതി ശിവാജി മഹാരാജ് ടെർമിനൽസിന്റെ രണ്ടാം പ്ലാറ്റ്ഫോമിൽ നിന്നും കുർളയിലേക്ക് ആണ് ആദ്യമായി ഇലക്ട്രിക് ട്രെയിൻ ഓടിയത്. 1853ൽ ഏപ്രിൽ 16നാണ് ഇന്ത്യൻ ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. ഇത് കഴിഞ്ഞ് 72 വർഷങ്ങൾക്ക് ശേഷമാണ് ഇലക്ട്രിക് ട്രെയിനിന്റെ ആരംഭം കുറിക്കുന്നത്. ഇലക്ട്രിക് ട്രെയിനുകൾ ഓടിത്തുടങ്ങിയതിന് ശേഷം വലിയതോതിലുള്ള മാറ്റങ്ങളാണ് ഉണ്ടായത്.

'ചുരുങ്ങിയ സമയംകൊണ്ട് തന്നെ ട്രെയിനുകളുടെ ഇലക്ട്രിഫിക്കേഷൻ നൂറ് ശതമാനവും പൂർത്തീകരിക്കാൻ സെൻട്രൽ റെയിൽവേക്ക് സാധിച്ചു. പദ്ധതി പൂർത്തീകരണത്തിന്റെ 100 വർഷങ്ങൾ ആഘോഷിക്കാൻ സെൻട്രൽ റെയിൽവേയും ഇന്ത്യൻ റെയിൽവേയും ഒരുങ്ങുകയാണ്'- നിള പറഞ്ഞു. ശതവാർഷികത്തോടനുബന്ധിച്ച് ഫെബ്രുവരി 3 മുതൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കും. ഔപചാരികമായ ഉത്‌ഘാടനത്തിന് ശേഷം ആ ദിവസം ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ വെച്ച് വിവിധ വിഷയങ്ങളിൽ സെമിനാറുകൾ നടത്തും. തുടർന്ന്  3D ഷോകൾ ഉൾപ്പെടെ നിരവധി പരിപാടികൾ സംഘടിപ്പിക്കും. സ്കൂൾ വിദ്യാർത്ഥികൾക്കായി റെയിൽവെയുടെ ചരിത്രം, പാരമ്പര്യം തുടങ്ങിയ സെക്ഷനുകളും പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സ്വപ്നിൽ നിള അറിയിച്ചു.   

അഞ്ച് മിനിറ്റ് നേരത്തേക്ക് ഡൽഹി-അമൃത്സർ എക്സ്പ്രസ് സ്വന്തമാക്കിയ ലുധിയാനക്കാരനായ കര്‍ഷകൻ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രണ്ടര ലക്ഷം രൂപ വിലയുള്ള വളർത്തുതത്തയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സ്റ്റീൽ പൈപ്പ് ഹൈ വോൾട്ടേജ് ലൈനിൽ തട്ടി, യുവാവിന് ദാരുണാന്ത്യം
‘മാസ വാടക 40000, നൽകാതിരുന്നത് 2 വർഷം’, ഒഴിപ്പിക്കാനെത്തിയ പൊലീസ് കണ്ടത് കൂട്ട ആത്മഹത്യ