
പ്രയാഗ് രാജ്: കുംഭമേളയിലെ അപകടം വിഐപി കൾച്ചർ കാരണം ഉണ്ടായ ദുരന്തമെന്ന് എന്ന് ഫുട്ബോൾ താരം സികെ വിനീത് ഏഷ്യനെറ്റ് ന്യൂസിനോട്. അപകടം നടക്കുന്നതിന് തൊട്ട് മുമ്പ് വരെ വിനീതും സുഹൃത്തുക്കളും സംഗം ഘട്ടിൽ ഉണ്ടായിരുന്നു. വിഐപികൾക്കായി വഴികൾ അടച്ചു, ആളുകൾ കൂടുതൽ എത്തിയപ്പോൾ പോലീസിന് നിയന്ത്രിക്കാൻ ആയില്ല, അനുഗ്രഹം വാങ്ങാൻ എത്തിയവർക്ക് ഇങ്ങനെ സംഭവിക്കുന്നത് വലിയ വേദന ഉണ്ടാക്കുന്നു. ഈ രീതി ഇവിടെ മാറും എന്നു പ്രതീക്ഷ ഇല്ലെന്നും വിനീത് പ്രയാഗ് രാജിൽ നിന്ന് ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam