
ബംഗളൂരു: കൊവിഡിനെതിരെയുള്ള ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച് 103 വയസ്സുകാരിയായ ജെ കാമേശ്വരി. ലഭ്യമായ വിവരങ്ങളനുസരിച്ച് ഇന്ത്യയിൽ കൊവിഡിനെതിരെയുള്ള വാക്സിൻ സ്വീകരിച്ച ഏറ്റവും പ്രായം കൂടിയ സ്ത്രീ എന്ന അംഗീകാരം കാമേശ്വരിക്കാണെന്ന് ബംഗളൂരു അപ്പോളോ ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇതുവരെ രാജ്യത്താകെമാനം വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 2.40 കോടി കടന്നതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
മാർച്ച് 1നാണ് കൊവിഡ് വാക്സിൻ രണ്ടാംഘട്ടം ആരംഭിച്ചത്. സംസ്ഥാനങ്ങളിലുടനീളെ വാക്സിൻ സ്വീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 45നും 60നും മുകളിൽ പ്രായമുള്ളവർക്ക് രണ്ടാം ഘട്ടത്തിൽ കൊവിഡ് വാക്സിൻ നൽകും. 7113801 ആരോഗ്യപ്രവർത്തകരാണ് കൊവിഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചത്. 3851808 ആരോഗ്യ പ്രവർത്തകർ രണ്ടാമത്തെ ഡോസ് കൊവിഡ് വാക്സിനും സ്വീകരിച്ചു. രാജ്യവ്യാപകായി കൊവിഡ് വാക്സിനേഷൻ നടന്നു കൊണ്ടിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam