'ബാക്ക് ബെഞ്ചര്‍' പരാമര്‍ശം; രാഹുലിന് മറുപടിയുമായി സിന്ധ്യ

Published : Mar 09, 2021, 08:21 PM IST
'ബാക്ക് ബെഞ്ചര്‍' പരാമര്‍ശം; രാഹുലിന് മറുപടിയുമായി സിന്ധ്യ

Synopsis

കോണ്‍ഗ്രസില്‍ തുടര്‍ന്നിരുന്നെങ്കില്‍ സിന്ധ്യ മുഖ്യമന്ത്രിയായേനെ. എന്നാല്‍ ബിജെപിയില്‍ എത്തിയതോടെ അദ്ദേഹം ബാക്ക് ബെഞ്ചറായെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.  

ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ ബാക്ക് ബെഞ്ചര്‍ പരാമര്‍ശത്തിന് മറുപടിയുമായി ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. രാഹുല്‍ ഗാന്ധി ഇപ്പോള്‍ കാണിക്കുന്ന ശ്രദ്ധയും ആശങ്കയും താന്‍ കോണ്‍ഗ്രസിനൊപ്പമായിരുന്നപ്പോള്‍ കാണിച്ചിരുന്നെങ്കില്‍ സ്ഥിതി വേറൊന്നാകുമായിരുന്നെന്ന് സിന്ധ്യ എഎന്‍ഐയോട് പറഞ്ഞു. കഴിഞ്ഞ  വര്‍ഷം മാര്‍ച്ചിലാണ് സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ജ്യോതിരാദിത്യ സിന്ധ്യയും അനുയായികളും കോണ്‍ഗ്രസ് വിട്ടതോടെയാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ വീണത്.

കോണ്‍ഗ്രസ് യൂത്ത് വിങ് യോഗത്തിലാണ് രാഹുല്‍ ഗാന്ധി ജ്യോതിരാദിത്യ സിന്ധ്യയെ പരാമര്‍ശിച്ചത്. കോണ്‍ഗ്രസില്‍ തുടര്‍ന്നിരുന്നെങ്കില്‍ സിന്ധ്യ മുഖ്യമന്ത്രിയായേനെ. എന്നാല്‍ ബിജെപിയില്‍ എത്തിയതോടെ അദ്ദേഹം ബാക്ക് ബെഞ്ചറായെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. ഒരിക്കല്‍ നിങ്ങള്‍ മുഖ്യമന്ത്രിയാകുമെന്ന് താന്‍ പറഞ്ഞതാണ്. എന്നാല്‍ അദ്ദേഹം മറ്റൊരു വഴി തെരഞ്ഞെടുത്തെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
 

PREV
click me!

Recommended Stories

'നാളെ 8 മണിക്കുള്ളിൽ എല്ലാവർക്കും പണം കൊടുത്ത് തീർത്തിരിക്കണം', കടുപ്പിച്ച് കേന്ദ്രം സർക്കാർ, ഇൻഡിഗോയ്ക്ക് അന്ത്യശാസനം
ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ