പാക്കിസ്ഥാന്‍റെ കണ്ണിന് മുന്നിൽ 105 അടി ഉയരത്തിൽ ത്രിവര്‍ണ പതാക പാറിക്കളിക്കും, സ്ഥാപിച്ചത് ഇന്ത്യൻ സൈന്യം, പിന്നിൽ മലയാളി സൈനിക ഉദ്യോഗസ്ഥൻ

Published : Feb 22, 2026, 06:00 PM IST
indian flag by indian army

Synopsis

നിയന്ത്രണരേഖയിൽ നിന്ന് രണ്ടു കിലോമീറ്റര്‍ മാത്രം അകലെ പൂഞ്ച് അതിര്‍ത്തിയിൽ 105 അടി ഉയരത്തിൽ ദേശീയപാതക സ്ഥാപിച്ച് ഇന്ത്യൻ സൈന്യം.  കുട്ടികൾക്കായുള്ള പാർക്കും, ഏക്താ മണ്ഡപവും അടങ്ങുന്ന പദ്ധതി നടപ്പിലാക്കുന്ന ബറ്റാലിയനെ നയിക്കുന്നത് മലയാളി സൈനികനാണ്.

ജമ്മു: സംഘർഷത്തിന്‍റെ നിഴലിൽ നിന്നു സമാധാനത്തിന്‍റെ പ്രകാശത്തിലേക്ക്. പൂഞ്ച് അതിർത്തിയിൽ എത്തിയാൽ പാക്കിസ്ഥാന്‍റെ കണ്ണിന് മുന്നിൽ ഇന്ത്യയുടെ ദേശീയപാതക ആകാശത്ത് 105 അടി ഉയരത്തിൽ പാറിക്കളിക്കുന്ന കാണാം സ്ഥാപിച്ചത്. നിയന്ത്രണരേഖയിൽ നിന്ന് വെറും രണ്ടു കിലോമീറ്റർ മാത്രം അകലെയുള്ള ഇവിടം ശത്രുവിന്റെ നിരീക്ഷണ പരിധിയിലുള്ള സ്ഥലമാണ്. ഓപ്പറേഷൻ സിന്ദൂരിൽ പാക്കിസ്ഥാൻ ഇവിടേക്ക് നടത്തിയ അതിക്രമത്തിന് ചുട്ടമറുപടി ഇന്ത്യ നൽകിയിരുന്നു. ഇവിടെ ഉയർന്ന ത്രിവർണ്ണപതാക രാജ്യത്തിന്‍റെ അജയ്യമായ ആത്മാവിനെയും അതിർത്തി ജനങ്ങളുടെ ധൈര്യത്തെയും ലോകത്തോട് പ്രഖ്യാപിക്കുന്നതാണ്. കൂടാതെ മത സൗഹാർദ്ദത്തിന്‍റെയും ഐക്യത്തിന്‍റെയും സന്ദേശവുമായി “ഏക്താ സ്ഥൽ” വിവിധ മതങ്ങളുടെ ചിഹ്നങ്ങളെ ഒരുമിച്ച് കൊണ്ടുവരും. കുട്ടികൾക്കായി മനോഹരമായ പാർക്കും, ഏക്താ മണ്ഡപവും ഇവിടെ സജ്ജീകരിച്ചിരിട്ടുണ്ട്. 

മേഖലയിലെ അതിർത്തി ടൂറിസത്തെ ശക്തിപ്പെടുത്തുന്നത് കൂടി കണക്കിലെടുത്താണ് കരസേന ഈ പദ്ധതി വിഭാവനം ചെയ്തതത്. മലയാളിക്ക് അഭിമാനമായി ഈ പദ്ധതി നടപ്പിലാക്കുന്ന ബറ്റാലിയനെ നയിക്കുന്നത് കൊല്ലം ജില്ലയിലെ കുണ്ടറ സ്വദേശിയായ കേണൽ ജേക്കബ് പണിക്കർ ആണ്. കേണൽ പണിക്കരുടെ നേതൃത്വത്തിൽ അതിർത്തി മണ്ണിൽ ഉയരുന്ന ഈ സംരംഭം ദേശീയ ഐക്യത്തിന്‍റെ ശക്തമായ ഉദാഹരണം കൂടിയാകുന്നു. പദ്ധതിയിലൂടെ ടൂറിസം വികസനം സാധ്യമാക്കി അതിർത്തിയിലെ ജനങ്ങളുടെ ജീവിതത്തിൽ തന്നെ മാറ്റം വരുത്താനാണ് ഇന്ത്യൻ കരസേനയുടെ ശ്രമം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'കോൺഗ്രസിന് പണമില്ല, തെരഞ്ഞെടുപ്പിൽ തോൽക്കും'; ബിജെപിയിൽ ചേർന്നതിന് പിന്നാലെ പ്രതികരിച്ച് അസം കോൺഗ്രസ് മുൻ അധ്യക്ഷൻ
വിജയ്‍യുടെ കന്നിയങ്കം വടക്കൻ ചെന്നൈയിലെ പെരമ്പൂരിൽ; ടിവികെ യോ​ഗം പ്രമേയം പാസ്സാക്കി