വിജയ്‍യുടെ കന്നിയങ്കം വടക്കൻ ചെന്നൈയിലെ പെരമ്പൂരിൽ; ടിവികെ യോ​ഗം പ്രമേയം പാസ്സാക്കി

Published : Feb 22, 2026, 03:42 PM ISTUpdated : Feb 22, 2026, 05:02 PM IST
vijay tvk

Synopsis

വിജയ് പെരമ്പൂരിൽ മത്സരിക്കണമെന്ന് മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടു. 2021ൽ 54,976 വോട്ടിന് ഡിഎംകെ ജയിച്ച മണ്ഡലമാണ് പേരമ്പൂർ.

ചെന്നൈ: ടിവികെ അധ്യക്ഷനും സൂപ്പർതാരവുമായ വിജയ് ,വടക്കൻ ചെന്നൈയിലെ പെരമ്പൂരിൽ നിന്ന് മത്സരിച്ചേക്കും. മുതിർന്ന നേതാക്കൾ ആയ ബുസി ആനന്ദ്, സെങ്കോട്ടയ്യൻ, ആധവ് അർജുന എന്നിവർ പങ്കെടുത്ത ടിവികെ യോഗം, വിജയ് പെരമ്പൂരിൽ മത്സരിക്കണമെന്ന പ്രമേയം പാസാക്കി. വടക്കൻ ചെന്നൈയിലെ ഒരു മണ്ഡലമാണ് വിജയ് യുടെ മനസ്സിലെന്ന് ആധവ് പറഞ്ഞപ്പോൾ, പെരമ്പൂരിൽ ടിവികെയ്ക്ക് 40,000 പ്രവർത്തകരുണ്ടെന്ന് ആനന്ദ് അവകാശപ്പെട്ടു. കഴിഞ്ഞ 2 തവണയും  അരലക്ഷത്തിലേറെ വോട്ടിന് ഡിഎംകെ ജയിച്ച മണ്ഡലമാണ് പെരമ്പൂർ. ന്യൂനപക്ഷ വോട്ടുകൾ ഏറെയുള്ള തിരുച്ചിറപ്പള്ളി ഈസ്റ്റിലും വിജയ് മത്സരിക്കാൻ സാധ്യതയുണ്ട്. നേരത്തെ വേളാച്ചേരി, വിരുഗമ്പാക്കം സീറ്റുകളും വിജയ്ക്കായി ടിവികെ പരിഗണിച്ചിരുന്നു.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിവാഹ മേളം ഉയരേണ്ട വീട്ടിൽ ചിതയൊരുക്കേണ്ട അവസ്ഥ, വിവാഹത്തിന് മണിക്കൂറുകൾക്ക് ജീവനൊടുക്കി സഹോദരിമാർ
മുഖ്യമന്ത്രി എംകെ സ്റ്റാലിന് മുന്നിൽ പ്രത്യേക ആവശ്യവുമായി മുസ്ലിം ലീഗ്; 'തമിഴ്‌നാട്ടിൽ 16 സീറ്റുകൾ വിവിധ മുസ്ലിം സംഘടനകൾക്ക് നൽകണം'