മധ്യപ്രദേശില്‍ വ്യാജമദ്യം കഴിച്ച് 11 പേര്‍ മരിച്ചു

By Web TeamFirst Published Jan 12, 2021, 4:35 PM IST
Highlights

പ്രാദേശികമായി ഉണ്ടാക്കിയ മദ്യമാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസ് വിശദമാക്കുന്നത്

മധ്യപ്രദേശില്‍ വ്യാജമദ്യം കഴിച്ച് 11 പേര്‍ മരിച്ചു, ഏഴുപേര്‍ ഗുരുതരാവസ്ഥയില്‍. മധ്യപ്രദേശിലെ മൊറേന ജില്ലയിലാണ് സംഭവം. മൊറേനയിലെ രണ്ട് ഗ്രാമങ്ങളിലായാണ് ആളുകള്‍ വ്യാജമദ്യം കഴിച്ചത്. പഹാവലി, മാന്‍പൂര്‍ എന്നിവിടങ്ങളിലുള്ളവരാണ് വ്യാജമദ്യം കഴിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഏഴുപേരും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഇവരില്‍ ഒരാളുടെ നില വഷളായതോടെ ഇയാളെ ഗ്വാളിയാറിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

പ്രാദേശികമായി ഉണ്ടാക്കിയ മദ്യമാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസ് വിശദമാക്കുന്നത്. മദ്യം കഴിച്ച പത്ത് പേര്‍ ആശുപത്രിയിലെത്തിയ ശേഷവും ഒരാള്‍ ആശുപത്രിയിലെത്തിയ ശേഷവുമാണ് മരിച്ചത്. മദ്യം കഴിച്ചവര്‍ രാത്രി വൈകി ഛര്‍ദ്ദിക്കുകയായിരുന്നു. വ്യാജമദ്യം നിര്‍മ്മിച്ചവര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് വിശദമാക്കി.

തിങ്കളാഴ്ച രാത്രിയാണ് മദ്യപിച്ചവര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ നേരിടാന്‍ ആരംഭിച്ചത്. ഈ മേഖലയില്‍ തദ്ദേശീയമായി നിര്‍മ്മിക്കുന്ന മുകേഷ് കിരാര്‍ എന്നയാളെയും പൊലീസ് അന്വേഷിക്കുന്നുണ്ട്. വെള്ള നിറത്തിലുള്ള മദ്യം കഴിച്ചവരാണ് മരിച്ചവരിലേറപ്പേരുമെന്നാണ് പൊലീസ് വിശദമാക്കുന്നത്.
 

click me!