പശ്ചിമ ബംഗാളിൽ അക്രമം തുടരുന്നു; മരണം പതിനൊന്നായി, പ്രധാനമന്ത്രി കടുത്ത ആശങ്ക പ്രകടിപ്പിച്ചു

Published : May 04, 2021, 02:24 PM ISTUpdated : May 04, 2021, 02:39 PM IST
പശ്ചിമ ബംഗാളിൽ അക്രമം തുടരുന്നു; മരണം പതിനൊന്നായി, പ്രധാനമന്ത്രി കടുത്ത ആശങ്ക പ്രകടിപ്പിച്ചു

Synopsis

പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ വ്യാപക അക്രമം അഴിച്ചു വിടുകയായിരുന്നു. പലയിടത്തും ബിജെപി ഓഫീസുകൾ കത്തിച്ചു. നന്ദിഗ്രാം മണ്ഡലത്തിലെ നാല് ഓഫീസുകളാണ് അഗ്നിക്കിരയാക്കിയത്. വാഹനങ്ങൾ കത്തിച്ചു. 

കൊല്‍ക്കത്ത: പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ തുടങ്ങിയ അക്രമങ്ങളിൽ മരണം പതിനൊന്നായി ഉയർന്നു. തൃണമൂൽ കോൺഗ്രസ് അനുഭാവികൾ പാർട്ടിപ്രവർത്തകയെ കൂട്ടബലാൽസംഗം ചെയ്തെന്ന് ബിജെപി ആരോപിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ സാഹചര്യം വിലയിരുത്താൻ ബംഗാളിലെത്തി. അക്രമത്തില്‍ പ്രധാനമന്ത്രി കടുത്ത ആശങ്ക പ്രകടിപ്പിച്ചു. പശ്ചിമ ബംഗാൾ ഗവർണ്ണറുമായി നരേന്ദ്ര മോദി സംസാരിച്ചു.

പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ വ്യാപക അക്രമം അഴിച്ചു വിടുകയായിരുന്നു. പലയിടത്തും ബിജെപി ഓഫീസുകൾ കത്തിച്ചു. നന്ദിഗ്രാം മണ്ഡലത്തിലെ നാല് ഓഫീസുകളാണ് അഗ്നിക്കിരയാക്കിയത്. വാഹനങ്ങൾ കത്തിച്ചു. നിരവധി ബിജെപി സ്ഥാനാർത്ഥികളുടെ വീടുകൾക്ക് നേരെ അക്രമം നടന്നു.

ബീർഭുമിലെ നാനൂരിൽ ബിജെപി പ്രവർത്തകയെ തൃണമൂൽ അനുഭാവികൾ കൂട്ടബലാൽസംഗം ചെയ്തെന്ന് പാർട്ടി ആരോപിച്ചു. ചില ചിത്രങ്ങളും ബിജെപി പുറത്തുവിട്ടു. പകുർഹാഷിലും സമാന സംഭവങ്ങൾ അരങ്ങേറിയെന്ന് ബിജെപി സംസ്ഥാന നേതാക്കൾ അറിയിച്ചു. ആയിരത്തോളം കുടുംബങ്ങൾ പലായനം ചെയ്യുകയാണെന്നും സ്ത്രീകൾക്കെതിരെ വ്യാപക അക്രമം നടക്കുന്നു എന്നും ബിജെപി എംപി സ്വപൻദാസ് ഗുപ്ത ട്വിറ്ററിൽ കുറിച്ചു. 

അക്രമം നടന്ന സ്ഥലങ്ങളിൽ ബിജെപി അധ്യക്ഷൻ ജെ പി നദ്ദ എത്തും. നാളെ ദേശവ്യാപകമായി പ്രതിഷേധ ധർണ്ണ നടത്താൻ ബിജെപി ആഹ്വാനം ചെയ്തു. കേന്ദ്രം, സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. സിപിഎം ഓഫീസുകൾക്കെതിരെയും പലയിടത്തും അക്രമം നടന്നു.

കൊവിഡ് പ്രതിരോധിക്കേണ്ട സമയത്താണ് തൃണമൂൽ അരാജകത്വം അഴിച്ചു വിടുന്നതെന്നും ഇത് ചെറുക്കുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു. പാർട്ടിപ്രവർത്തകർ സമാധാനം പാലിക്കണമെന്ന് മമത ബാനർജി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. വലിയ വിജയത്തിന് പിന്നാലെ ബംഗാളിൽ നിന്ന് പുറത്തുവരുന്ന കാഴ്ചകൾ എന്തായാലും തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയാവുകയാണ്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കാലിൽ തട്ടിയിടാൻ ശ്രമിച്ച് ബാബാ രാംദേവ്, എടുത്ത് നിലത്തടിച്ച് മാധ്യമ പ്രവർത്തകൻ, ലൈവ് പരിപാടിക്കിടെ ഗുസ്തി, വീഡിയോ വൈറൽ
6 വയസുകാരൻ ചവറുകൂനയിൽ നിന്ന് കണ്ടെത്തിയത് സ്നൈപ്പർ റൈഫിൾ ടെലിസ്കോപ്പ്, കശ്മീരിൽ അതീവ ജാഗ്രത നിർദ്ദേശം