
ചെന്നൈ: മാംസത്തിൽ സ്‌ഫോടകവസ്തു നിറച്ച് നല്‍കി കുറുക്കനെ കൊന്ന പന്ത്രണ്ട് പേർ അറസ്റ്റിൽ. തമിഴ്‌നാട്ടിലെ ത്രിച്ചിയിലാണ് സംഭവം. തേന്‍ ശേഖരിക്കാനായി കാട്ടില്‍ പോയ സംഘത്തിന് ചുറ്റും കറങ്ങിയ കുറുക്കനെയാണ് ഇവര്‍ കൊലപ്പെടുത്തിയതെന്ന് അധികൃതർ പറയുന്നു.
രാംരാജ് (21), സരവനൻ (25), യേശുദാസ് (34), ശരത്കുമാർ (28), ദേവദാസ് (41), പാണ്ഡ്യൻ (31), വിജയകുമാർ (38), സത്യമൂർത്തി (36), ശരത്കുമാർ (26) എന്നിവരാണ് പ്രതികൾ. , രാജമാനികം (70), രാജു (45), പതമ്പില്ലൈ (78) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കുറുക്കന്റെ ഇറച്ചിക്കും പല്ലിനും വേണ്ടിയാണ് ഇവര്‍ മാംസത്തില്‍ സ്‌ഫോടക വസ്തു നിറച്ച് നല്‍കിയതെന്ന് ന്യൂ ഇന്ത്യൻ എക്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. രാത്രിയിലാണ് പ്രതികൾ കുറുക്കനെ കൊന്നത്. രാവിലെ ഒരു ചായക്കടയില്‍ നിന്ന് ചായ കുടിക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. ഇവരുടെ ബാഗില്‍ നിന്ന് കുറുക്കന്റെ ശരീരം കണ്ടെത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam