പിറന്നാൾ ദിനത്തിൽ 12 കാരൻ മരിച്ച നിലയിൽ, ആത്മഹത്യയെന്ന് സംശയം

Published : Nov 26, 2020, 11:51 AM IST
പിറന്നാൾ ദിനത്തിൽ 12 കാരൻ മരിച്ച നിലയിൽ, ആത്മഹത്യയെന്ന് സംശയം

Synopsis

രക്ഷിതാക്കൾ ദേഷ്യപ്പെട്ടതിനെ തുടർന്ന് കുട്ടി ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം...

നോയിഡ: പിറന്നാൾ ദിവസം നോയിഡയിലെ സെക്ടർ 18 ൽ 12 കാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നവംബർ 24 ബുധനാഴ്ചയായിരുന്നു സംഭവം നടന്നതെന്ന് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ  (എഡിസിപി) റൺവിജയ് സിം​ഗ് പറഞ്ഞു. രക്ഷിതാക്കൾ ദേഷ്യപ്പെട്ടതിനെ തുടർന്ന് കുട്ടി ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. 

പിറന്നാൾ ദിനത്തിൽ കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയതായി നവംബർ 24ന് ഞങ്ങൾക്ക് വിവരം ലഭിച്ചു. കുട്ടിയോട് രക്ഷിതാക്കൾ  ദേഷ്യപ്പെട്ടതിനെ തുടർന്ന് ആത്മഹത്യ ചെയ്തതാകാമെന്നാണ് കരുതുന്നത്. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്. സിം​ഗ് പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഛത്തീസ്ഗഡിൽ വൻ ആയുധശേഖരം പിടികൂടി ഇൻഡോ- ടിബറ്റൻ ബോർഡർ പൊലീസ്; പിടികൂടിയത് മാവോയിസ്റ്റുകൾ ഒളിപ്പിച്ച ആയുധങ്ങൾ
കോഴിക്കോട് എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ, കുത്തേറ്റത് സ്റ്റേഷന് മുന്നിൽവെച്ച്