
ദില്ലി : തെരഞ്ഞെടുപ്പ് കടപ്പത്ര വിവാദത്തിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെ മറ്റൊരു ആരോപണവുമായി കോൺഗ്രസ് രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിഎം കെയര്‍ ഫണ്ടിനെതിരെ മുതിര്‍ന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശാണ് ആരോപണം ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് കടപ്പത്രം പോലെ തന്നെ പിഎം കെയര്‍ ഫണ്ടും അഴിമതിയാണെന്നാണ് ആരോപണം.
കടപ്പത്ര കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ വരുമ്പോൾ പിഎം കെയറിന് ലഭിച്ച 12700 കോടി രൂപ സംഭാവന ആരുടേതെന്ന് ഇനിയും വെളിപ്പെടുത്തിയിട്ടില്ലെന്ന് ജയ്റാം രമേശ് കുറ്റപ്പെടുത്തി. പിഎം കെയറിനെ വിസ്മരിച്ച് മുന്നോട്ട് പോകാനാവില്ല. പിഎം കെയർ ഫണ്ടിന് സർക്കാർ നിരവധി ഇളവുകള്‍ നല്‍കിയിട്ടുണ്ട്. ചൈനീസ് കമ്പനികളുടേതടക്കം വിദേശ സംഭാവനയും പിഎം കെയറിലേക്ക് ലഭിച്ചു. കടപ്പത്രം പോലെ തന്നെ അന്വേഷണം ഒഴിവാക്കുന്നതിനോ കരാര്‍ നേടുന്നതിനോ ഉള്ള ശ്രമം പിഎം കെയര്‍ സംഭാവനകളിലും നടന്നെന്ന് സംശയിക്കേണ്ട സാഹചര്യമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam