ഹിമാചലിൽ കോൺഗ്രസിന് ആശ്വാസം, വിമത എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സ്റ്റേ ചെയ്യാതെ സുപ്രീംകോടതി 

By Web TeamFirst Published Mar 18, 2024, 5:29 PM IST
Highlights

മേയ് ആറിന് ശേഷം ഹർജി വീണ്ടും പരിഗണിക്കും. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ക്രോസ് വോട്ട് ചെയ്തതിനും ബജറ്റ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതിനുമാണ് 6 എംഎല്‍എമാര്‍ക്ക് അയോഗ്യരാക്കിയത്.

ദില്ലി : ഹിമാചലിലെ കോൺഗ്രസ്‌ വിമത എംഎല്‍എമാര്‍ക്ക് തിരിച്ചടി. എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. വോട്ടു ചെയ്യാനോ സഭാ നടപടികളില്‍ പങ്കെടുക്കാനോ ഉള്ള അനുമതിയും സുപ്രീംകോടതി നൽകിയില്ല. അയോഗ്യരാക്കപ്പെട്ട എംഎൽഎമാരുടെ ഹർജിയില്‍ സുപ്രീം കോടതി ഹിമാചൽ  സര്‍ക്കാരിന് നോട്ടീസ് അയച്ചു. നാലാഴ്ചക്കകം മറുപടി നൽകാനും കോടതി നിർദ്ദേശിച്ചു. മേയ് ആറിന് ശേഷം ഹർജി വീണ്ടും പരിഗണിക്കും. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ക്രോസ് വോട്ട് ചെയ്തതിനും ബജറ്റ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതിനുമാണ് 6 എംഎല്‍എമാര്‍ക്ക് അയോഗ്യരാക്കിയത്.

ജാമ്യം ലഭിക്കുന്ന എല്ലാ സിഎഎ പ്രതിഷേധ കേസുകളും പിൻവലിക്കാൻ സര്‍ക്കാര്‍; നടപടികൾ വേഗത്തിലാക്കാൻ ഉത്തരവിട്ടു

Latest Videos

 

 

click me!