'ഇന്ത്യയിലെ 130 കോടി ജനങ്ങളും ആര്‍എസ്എസിന് ഹിന്ദുക്കളാണ്': മോഹന്‍ ഭാഗവത്

Published : Dec 26, 2019, 09:50 AM ISTUpdated : Dec 26, 2019, 11:21 AM IST
'ഇന്ത്യയിലെ 130 കോടി ജനങ്ങളും ആര്‍എസ്എസിന് ഹിന്ദുക്കളാണ്': മോഹന്‍ ഭാഗവത്

Synopsis

ഇന്ത്യയിലെ 130 കോടി ജനങ്ങളും ആര്‍എസഎസിനെ സംബന്ധിച്ചിടത്തോളം ഹിന്ദുസമൂഹമാണെന്ന് മോഹന്‍ ഭാഗവത്. 

ഹൈദരാബാദ്: ഇന്ത്യയിലെ 130 കോടി ജനങ്ങളും ആര്‍എസ്എസിന് ഹിന്ദുസമൂഹമാണെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്. ഹൈദരാബാദില്‍ സംഘടിപ്പിച്ച മൂന്നു ദിവസത്തെ ആര്‍എസ്എസ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ആര്‍എസ്എസ് ആരെയെങ്കിലും ഹിന്ദു എന്ന് വിളിക്കുകയാണെങ്കില്‍ അവര്‍ ഇന്ത്യയെ മാതൃരാജ്യമായി കണ്ട് സ്നേഹിക്കുന്നവരാകും. ഏത് ഭാഷ സംസാരിക്കുന്നവരാണെങ്കിലും ഏത് മതവിശ്വാസം പിന്തുടരുന്നവരാണെങ്കിലും ആരാധന നടത്തുന്നവരാണെങ്കിലും, അല്ലെങ്കിലും ഇന്ത്യയുടെ മക്കള്‍ ഹിന്ദുക്കളാണ്'- മോഹന്‍ ഭാഗവത് പറഞ്ഞു.    

സംഘത്തെ സംബന്ധിച്ച് 130 കോടി ഇന്ത്യക്കാരും ഹിന്ദുസമൂഹമാണ്. ആര്‍എസ്എസ് എല്ലാവരെയും സ്വന്തമായാണ് കാണുന്നത്. അവരുടെ പുരോഗതിയാണ് ആഗ്രഹിക്കുന്നത്. എല്ലാവരെയും ഒരുമിപ്പിക്കുക എന്നതാണ് സംഘത്തിന്‍റെ ലക്ഷ്യമെന്നും രാജ്യത്ത് മാറ്റങ്ങള്‍ ഉണ്ടാക്കുന്നത് രാഷ്ട്രീയമല്ലെന്നും ജനങ്ങളാണ് ഇത് സാധ്യമാക്കുന്നതെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.   

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിജയ് മന്ത്രിസഭയിൽ കൈക്കൂലിക്കാർ; ചില മന്ത്രിമാർ കൈക്കൂലി വാങ്ങുന്നു, ആരോപണവുമായി കെ. അണ്ണാമലൈ
'തമിഴ്നാട്ടുകാരായ മൂന്ന് പേരെ വെടിവെച്ച് കൊന്ന സംഭവം അപലപനീയം'; കര്‍ണാടകക്കെതിരെ മുഖ്യമന്ത്രി വിജയ്