
കുര്‍ണൂല്‍: ആന്ധ്രപ്രദേശില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് കുട്ടിയടക്കം 14പേര്‍ മരിച്ചു. അപകടത്തില്‍ നാല് കുട്ടികള്‍ മാത്രമാണ് രക്ഷപ്പെട്ടത്. പരിക്കേറ്റ രണ്ട് കുട്ടികളുടെ നില ഗുരുതരമാണ്. ഞായറാഴ്ച പുലര്‍ച്ചെ കുര്‍ണൂലിലാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ദേശീയപാത 44ല്‍ മദര്‍പുര്‍ ഗ്രാമത്തിന് സമീപത്താണ് നാടിനെ നടുക്കിയ അപകടം. അപകട സമയത്ത് ബസില്‍ 18 യാത്രക്കാരാണ് ഉണ്ടായിരുന്നതെന്നും പുലര്‍ച്ചെ നാലിനാണ് അപകടമുണ്ടായതെന്നും പൊലീസിനെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
മഡനപ്പള്ളിയില്‍ നിന്ന് അജ്‌മേറിലേക്ക് പോകുകയായിരുന്ന സംഘമാണ് കൊല്ലപ്പെട്ടത്. പൊട്ടിപ്പൊളിഞ്ഞ വാഹനത്തില്‍ നിന്ന് യന്ത്രസാമഗ്രികള്‍ ഉപയോഗിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ഡ്രൈവര്‍ ഉറങ്ങിയതോ ടയര്‍ പൊട്ടിപ്പോയതോ ആകാം അപകട കാരണമെന്നാണ് പൊലീസിന്റെ നിഗമനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam