
ദില്ലി: രാഹുൽ ഗാന്ധിയും ഇന്ത്യാ സഖ്യ നേതാക്കളും ചേർന്ന് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ ഗുരുതര പിഴവുകൾ. കോർട്ട് ഫീസ് അടച്ചതിലെ കുറവ് ഉൾപ്പെടെ 14 പിഴവുകളാണ് രജിസ്ട്രി ചൂണ്ടിക്കാട്ടിയത്. ഹർജി പിഴവുകൾ തിരുത്തി നൽകാൻ നിർദേശം നൽകി. ഇന്ന് പരിഗണിക്കുന്ന കേസുകളുടെ കൂട്ടത്തിൽ ഈ ഹർജി ലിസ്റ്റ് ചെയ്തിട്ടില്ല. മാധ്യമപ്രവർത്തകർക്കെതിരെ പൊലീസ് നടപടി എടുക്കുന്നു എന്നതടക്കം ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിച്ചേക്കും.
അതേസമയം, ചീഫ് ജസ്റ്റിസ് സൂര്യകാന്ത് രാജിവയ്ക്കണമെന്ന കോൺഗ്രസ് കേരള ഘടകം ട്വീറ്റിനെതിരെ കൂടുതൽ അഭിഭാഷക സംഘടനകൾ സുപ്രീംകോടതി അഡ്വക്കേറ്റ്സ് ഓൺ റെക്കോർഡ് അസോസിയേഷനും വിമർശിച്ച് പ്രസ്താവന ഇറക്കി. ട്വീറ്റ് പാർട്ടിയുടെ അറിവോടെയല്ലെന്നായിരുന്നു കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിൻ്റെ വിശദീകരണം. സുപ്രീം ജുഡീഷ്യറിയെ തകർത്ത് അരാജകത്വം പടർത്താനാണ് ശ്രമമെന്ന് മന്ത്രി കിരൺ റിജിജു വിമർശിച്ച് രംഗത്തെത്തി.
ജന്തർ മന്തർ സമരവേദി അല്ലെന്ന ദില്ലി പൊലീസ് വിജ്ഞാപനത്തിനെതിരെയും ദില്ലി ഹൈക്കോടതിയിൽ ഹർജിയുണ്ട്. അതേസമയം, രാംലീല മൈതാനത്ത് സമരം അനുവദിക്കുന്നതിനെതിരെ സമീപത്തെ വ്യാപാരികൾ രംഗത്തെത്തി. 2000 കോടി രൂപയുടെ നഷ്ടം സമരങ്ങൾ അനുവദിച്ചാൽ ഉണ്ടാകുമെന്നാണ് വ്യാപാരി വ്യവസായി സംഘടനകൾ പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam