ദീപത്തൂണിൽ ദീപം തെളിക്കണമെന്ന ഹൈന്ദവ സംഘടനകളുടെ ആവശ്യം തള്ളി. ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ തന്നെ ദീപം തെളിച്ചു. സുപ്രീംകോടതി ഉത്തരവ് നടപ്പായില്ല.

മധുര: മധുര തിരുപ്പരൻകുന്‍ട്രം മലയിലെ ദർഗക്ക് സമീപമുള്ള ദീപത്തൂണിൽ ദീപം തെളിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പായില്ല. ദീപത്തൂണിൽ ദീപം തെളിക്കണമെന്ന ഹൈന്ദവ സംഘടനകളുടെ ആവശ്യം തള്ളി. ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ തന്നെയാണ് ദീപം തെളിച്ചത്. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കണമെന്ന് മദ്രാസ് ഹൈക്കോടതി നിർദേശിച്ചിട്ടും ഡിഎംകെയുടെ വഴിയാണ് വിജയ് സർക്കാരും സ്വീകരിച്ചത്. കോടതിയലക്ഷ്യ ഹർജി നൽകുമെന്ന് ഹൈന്ദവ സംഘടനകൾ പ്രതികരിച്ചു. നാളെ സുപ്രീംകോടതിയെ സമീപിക്കും. മധുര ബെഞ്ചിലും ഹർജി നൽകും.

YouTube video player