140 കോഴികൾ ചത്തത് ഹൃദയാഘാതം മൂലം? സംഭവം തൊട്ടടുത്ത റോഡിലൂടെ വിവാഹഘോഷയാത്ര കടന്നുപോയതിന് പിന്നാലെ; ഡിജെ സംഘങ്ങൾക്ക് നോട്ടീസ്

Published : May 02, 2026, 12:27 PM IST
Chickens death

Synopsis

ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ വിവാഹഘോഷയാത്രയിലെ ഡിജെ സംഗീതത്തിന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് 140 കോഴികൾ ചത്തു. കോഴിഫാം ഉടമയുടെ പരാതിയിൽ പോലീസ് ഡിജെ ഓപ്പറേറ്റർക്കെതിരെ കേസെടുക്കുകയും, ജില്ലയിലെ മറ്റ് ഡിജെ ഉടമകൾക്ക് ശബ്ദ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി നോട്ടീസ് നൽകുകയും ചെയ്തു.

സുൽത്താൻപൂർ: വിവാഹഘോഷയാത്രയിലെ ഡിജെ സംഗീതത്തിന്റെ ഉയർന്ന ആവൃത്തിയിലുള്ള ശബ്ദം കേട്ട് 140 കോഴികൾ ചത്തു. ഇതേ തുടർന്ന് 15 ഡിജെ ഓപ്പറേറ്റർമാർക്ക് പോലീസ് നോട്ടീസ് അയച്ചു. ഉത്തർപ്രദേശിലെ സുൽത്താൻപൂരിലാണ് സംഭവം. ദരിയാപൂർ ഗ്രാമത്തിൽ സാബിർ അലിയുടെ ഉടമസ്ഥതയിലുള്ള കോഴിഫാമിന് സമീപത്തുകൂടി കടന്നുപോയ വിവാഹഘോഷയാത്രയാണ് സംഭവത്തിന് കാരണമായത്. ഏപ്രിൽ 25-ന് രാത്രിയായിരുന്നു സംഭവം. ഘോഷയാത്രയിൽ ഉപയോഗിച്ച ഡിജെ സിസ്റ്റത്തിൽ നിന്ന് അമിത ശബ്ദത്തിലുള്ള സംഗീതം ഉയർന്നതോടെ കോഴികൾ കൂട്ടത്തോടെ ചത്തെന്ന് ഇദ്ദേഹം പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

ശബ്ദം കുറയ്ക്കണമെന്ന് താൻ ഡിജെ ഓപ്പറേറ്ററായ കവി യാദവിനോട് അഭ്യർത്ഥിച്ചെങ്കിലും അദ്ദേഹം അത് ചെവികൊണ്ടില്ലെന്ന് സാബിർ അലി പരാതിപ്പെട്ടു. ഘോഷയാത്ര കടന്നുപോയതിന് പിന്നാലെ ഫാമിലെ 140 കോഴികളെ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ഉയർന്ന ശബ്ദതരംഗങ്ങൾ കോഴികളിൽ ഹൃദയാഘാതത്തിന് കാരണമായെന്നാണ് വെറ്ററിനറി വിദഗ്ധരുടെ പ്രാഥമിക നിഗമനം. സംഭവത്തെത്തുടർന്ന് ബൽദിറായ് പോലീസ് ഡിജെ ഓപ്പറേറ്റർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

ബിഎൻഎസ് സെക്ഷൻ 270 (പൊതുശല്യം), സെക്ഷൻ 325 (മൃഗങ്ങളെ കൊല്ലുകയോ അംഗഭംഗം വരുത്തുകയോ ചെയ്യുക) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ശബ്‌ദ മലിനീകരണ നിയന്ത്രണങ്ങൾ ലംഘിച്ചതിനും നടപടിയുണ്ടാകും. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ 15 ഡിജെ ഉടമകൾക്ക് പോലീസ് കർശനമായ നിർദ്ദേശങ്ങളോടെ നോട്ടീസ് അയച്ചു. അനുവദനീയമായ ഡെസിബൽ പരിധിക്കുള്ളിൽ മാത്രമേ ശബ്ദം ഉപയോഗിക്കാവൂ, രാത്രി 10 മണിക്ക് ശേഷം ഡിജെ സംഗീതം പൂർണ്ണമായും നിരോധിച്ചു, മാനദണ്ഡങ്ങൾ ലംഘിച്ചാൽ കർശനമായ പിഴയും നിയമനടപടികളും സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു. ഉയർന്ന ആവൃത്തിയിലുള്ള ശബ്ദം മനുഷ്യർക്കും മൃഗങ്ങൾക്കും ഒരുപോലെ അപകടകരമാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. കോഴികളുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലുടൻ കേസിൽ കൂടുതൽ വ്യക്തത വരുമെന്ന് പോലീസ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എഎപി വിട്ടതിൽ പകപോക്കലോ? സന്ദീപ് പഥക് എംപിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത് പഞ്ചാബ് പോലീസ്; വിമർശിച്ച് ബിജെപി
കോളേജുകളിൽ വൃത്തിഹീനമായ ഭക്ഷണം നൽകിയ സംഭവം: ഇടപെട്ട് കെസി വേണു​ഗോപാൽ, കർണാടക ആരോ​ഗ്യമന്ത്രിയെ വിളിച്ചു, കർശന നടപടി വേണമെന്ന് നിർദേശം