കുളത്തിൽ നീന്തുന്നതിനിടെ 15 വയസുകാരൻ ഷോക്കേറ്റ് മരിച്ചു; മൂന്ന് പേർ അറസ്റ്റിൽ

Published : Jun 15, 2024, 09:03 PM IST
കുളത്തിൽ നീന്തുന്നതിനിടെ 15 വയസുകാരൻ ഷോക്കേറ്റ് മരിച്ചു; മൂന്ന് പേർ അറസ്റ്റിൽ

Synopsis

പരിസരത്തുള്ള ഹോട്ടലിലേക്ക് വെള്ളം എടുക്കുന്നതിന് വേണ്ടി കുളത്തിൽ അനധികൃതമായി മോട്ടോർ സ്ഥാപിച്ചിരുന്നുവെന്നും ഈ മോട്ടോ

മുംബൈ: കുളത്തിൽ നീന്തുന്നതിനിടെ 15 വയസുകാരൻ ഷോക്കേറ്റ് മരിച്ചു. മുംബൈയിലെ ചെംബൂർ ഏരിയയിലായിരുന്നു സംഭവം. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായവരെ പിന്നീട് കോടതി മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

ശനിയാഴ്ച ചെംബൂറിലെ മഹുൽ ഗ്രാമത്തിലാണ് ദാരുണമായ അപകടം സംഭവിച്ചത്. പരിസരത്തുള്ള ഹോട്ടലിലേക്ക് വെള്ളം എടുക്കുന്നതിന് വേണ്ടി കുളത്തിൽ അനധികൃതമായി മോട്ടോർ സ്ഥാപിച്ചിരുന്നുവെന്നും ഈ മോട്ടോറിനായി എടുത്ത ഇലക്ട്രിക് വയറിൽ നിന്ന് ഷോക്കേറ്റാണ് കുട്ടി മരിച്ചതെന്നും മുംബൈ പൊലീസ് വിശദീകരിച്ചു. 

ഹോട്ടൽ ഉടമകളായ ആനന്ദ് മഹുൽകർ, ദയറാം മഹുൽകർ, ഹരിറാം മഹുൽകർ എന്നിവർക്കെതിരെ കേസെടുത്ത പൊലീസ് ഇവരെ മൂന്ന് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇവരെ ജൂൺ 18 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?
പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം