അന്വേഷണ മികവിനുള്ള കേന്ദ്ര മെഡൽ കേരളത്തിലെ 9 പൊലീസുകാർക്ക്: എസ് പി ഹരിശങ്കറിനും മെഡൽ

Published : Aug 12, 2021, 12:43 PM IST
അന്വേഷണ മികവിനുള്ള കേന്ദ്ര മെഡൽ കേരളത്തിലെ 9 പൊലീസുകാർക്ക്: എസ് പി ഹരിശങ്കറിനും മെഡൽ

Synopsis

ഉത്ര കേസിന്‍റെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ഹരിശങ്കർ, ഡിവൈഎസ്പി  എ അശോകൻ, മലപ്പുറം എസ്പി സുജിത്ത് ദാസ് ഉൾപ്പെടെ ഒമ്പത് പേരാണ് കേരള പൊലീസിൽ നിന്ന് മെഡലിന് അ‍ർഹരായത്.

ദില്ലി: അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പൊലീസ് മെഡൽ പ്രഖ്യാപിച്ചു. രാജ്യത്ത് ഒട്ടാകെ 152 പേർക്കാണ് മെഡൽ. ഉത്ര കേസിന്‍റെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ഹരിശങ്കർ, ഡിവൈഎസ്പി  എ അശോകൻ, മലപ്പുറം എസ്പി സുജിത്ത് ദാസ് ഉൾപ്പെടെ ഒമ്പത് പേരാണ് കേരള പൊലീസിൽ നിന്ന് മെഡലിന് അ‍ർഹരായത്. എൻഐഎയിൽ നിന്നും അഞ്ചും, സിബിഐയിൽ നിന്ന് 13 പേരും മെഡൽ നേടി.

28 വനിതാ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 152 പൊലീസുകാർക്കാണ് മെഡലിന് അര്‍ഹരായത്. മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ പേർ പട്ടികയിൽ ഇടം പിടിച്ചത്. 11 പേർ വീതം. ഉത്തർപ്രദേശിൽ നിന്ന് 10, രാജസ്ഥാനിൽ നിന്നും കേരളത്തിൽ നിന്നും 9 പേര്‍ വീതം, തമിഴ്‌നാട്ടിൽ നിന്ന് 8, ബിഹാറിൽ നിന്ന് 7, ദില്ലി, കർണാടക, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്ന് 6 പേർ വീതം, മറ്റ് സംസ്ഥാനങ്ങൾ/കേന്ദ്രഭരണപ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നായി ഒരോ ഉദ്യോഗസ്ഥര്‍ വീതവും പട്ടികയിൽ ഇടം നേടി.

കുറ്റാന്വേഷണ വൈദഗ്ധ്യത്തിലെ നിലവാരം ഉയർത്തുക, പൊലീസ് ഉദ്യോഗസ്ഥരിലെ അത്തരം കഴിവുകൾ അംഗീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി 2018ലാണ് ഈ മെഡൽ ഏർപ്പെടുത്തിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അഞ്ചാം ക്ലാസ് വരെ പൂർണമായും ഓൺലൈൻ ആക്കി, ബാക്കി ഹൈബ്രിഡ് മോഡിൽ മാത്രം; രാജ്യ തലസ്ഥാനത്ത് ആശങ്കയേറ്റി വായുവിന്‍റെ ഗുണനിലവാരം
ക്ലാസ്സ് മുറിയിൽ വട്ടത്തിലിരുന്ന് പെൺകുട്ടികളുടെ മദ്യപാനം; അന്വേഷണം ആരംഭിച്ച് സർക്കാർ, വിദ്യാർത്ഥികൾക്ക് കൗൺസിലിങ് നൽകാൻ സ്കൂൾ അധികൃതർ