കടിച്ച പാമ്പിനെ ചവച്ചരച്ച് 65കാരന്‍; ചികിത്സ തേടാതെ ദാരുണാന്ത്യം

By Web TeamFirst Published Aug 12, 2021, 12:05 PM IST
Highlights

പാമ്പുകടിയേറ്റതിന്‍റെ ദേഷ്യത്തില്‍ മദ്യലഹരിയിലായിരുന്നു രാമ പാമ്പിനെ കയ്യിലെടുത്ത് ചവയ്ക്കാന്‍ തുടങ്ങി. രക്ഷപ്പെടാനുള്ള ശ്രമത്തില്‍ പാമ്പ് ഇയാളുടെ മുഖത്ത് പലയിടത്തായി കടിച്ചു.

മദ്യപിച്ച ശേഷം വീട്ടിലേക്ക് മടങ്ങുന്ന വഴി കാലില്‍ കടിച്ച പാമ്പിനെ ചവച്ചരച്ച് 65കാരന്‍. ബിഹാറിലെ നളന്ദ ജില്ലയിലെ മാധോപൂര്‍ ദി ഗ്രാമത്തിലാണ് അതിവിചിത്രമായ സംഭവം നടന്നത്. രാമ മഹ്തോ എന്ന അറുപത്തഞ്ചുകാരനാണ് വിഷപ്പാമ്പിനെ ചവച്ചരച്ചുകൊന്നത്. ശംഖുവരയന്‍ പാമ്പായിരുന്നു ഇയാളെ കടിച്ചത്.  പാമ്പുകടിയേറ്റതിന്‍റെ ദേഷ്യത്തില്‍ മദ്യലഹരിയിലായിരുന്നു രാമ പാമ്പിനെ കയ്യിലെടുത്ത് ചവയ്ക്കാന്‍ തുടങ്ങി.

65കാരന്റെ ജനനേന്ദ്രിയത്തിൽ പെരുമ്പാമ്പ് കടിച്ചു, പിന്നീട് സംഭവിച്ചത്

രക്ഷപ്പെടാനുള്ള ശ്രമത്തില്‍ പാമ്പ് ഇയാളുടെ മുഖത്ത് പലയിടത്തായി കടിച്ചു. എങ്കിലും രാമ പാമ്പിനെ ചവച്ചരച്ച് കൊല്ലുകയായിരുന്നു. കടിയേറ്റ് അവശനായെങ്കിലും കടിച്ചത് പാമ്പിന്‍ കുഞ്ഞായതിനാല്‍ ചികിത്സ വേണ്ടെന്നായിരുന്നു ഇയാളുടെ വാദം. വീട്ടുകാര്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വഴങ്ങിയില്ല. രാവിലെയോടെ ഇയാള്‍ മരിക്കുകയായിരുന്നു.

മൃഗശാലയിൽ നിന്നും രക്ഷപ്പെട്ട 12 അടി നീളമുള്ള പെരുമ്പാമ്പിനെ ഷോപ്പിങ് മാളിൽ കണ്ടെത്തി

ഇന്ത്യന്‍ ഉപദ്വീപില്‍ സര്‍വ്വസാധാരണമായി കാണപ്പെടുന്ന മാരക വിഷമുള്ള പാമ്പുകളിലൊന്നാണ് ശംഖുവരയന്‍. ഇന്ത്യയിലും ബംഗ്ലാദേശിലും പാമ്പുകടിയേറ്റുണ്ടാകുന്ന അപകടങ്ങളില്‍ ഏറെയും ശംഖുവരയന്‍റേതെന്നാണ് കണക്കുകള്‍. എല്ലാ വര്‍ഷവും 4000ത്തിലധികം ആളുകള്‍ക്ക് ബിഹാറില്‍ പാമ്പുകടിയേല്‍ക്കുന്നുണ്ടെന്നാണ് കണക്കുകള്‍. പാമ്പുകടിയേറ്റ് കഴിഞ്ഞ രണ്ട് ദശാബ്ദത്തിനുള്ളില്‍ മരിച്ചിട്ടുള്ളവരില്‍ ഏറിയ പങ്കും 30നും 69നും ഇടയില്‍ പ്രായമുള്ളവരാണ്. 

കളിക്കുകയായിരുന്ന കുഞ്ഞിന്‍റെ തൊട്ടടുത്ത് രാജവെമ്പാല, പിന്നെ സംഭവിച്ചത്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

click me!