നിറഞ്ഞ് കവിഞ്ഞ് 16 അണക്കെട്ടുകള്‍; നീലഗിരിയില്‍ റെക്കോര്‍ഡ് മഴ

Published : Aug 09, 2019, 04:25 PM IST
നിറഞ്ഞ് കവിഞ്ഞ് 16 അണക്കെട്ടുകള്‍; നീലഗിരിയില്‍ റെക്കോര്‍ഡ് മഴ

Synopsis

തമിഴ്നാട്ടിലെ 76 വര്‍ഷത്തെ  മഴ ലഭ്യതയുടെ റെക്കോര്‍ഡാണ് നീലഗിരി ജില്ലയിലെ അവലാഞ്ചെയില്‍ തകര്‍ന്നത്. പാലക്കാട്, മലപ്പുറം ജില്ലകളുടെ അതിര്‍ത്തിയോട് ചേര്‍ന്നാണ് ഈ സ്ഥലം. 

കോയമ്പത്തൂര്‍: കേരളത്തിലെ കനത്ത മഴയ്ക്ക് സമാനമായ സ്ഥിതിയാണ് തമിഴ്നാട്ടിലെ നീലഗിരി മേഖലയില്‍ നേരിടുന്നത്. 24 മണിക്കൂറിനുള്ളില്‍ ദക്ഷിണേന്ത്യയില്‍ ഏറ്റവുമധികം മഴ ലഭിച്ചത് നീലഗിരി ജില്ലയിലെ അവലാഞ്ചേയിലാണെന്നാണ് തമിഴ്നാട് വെതര്‍മെന്‍ പ്രദീപ് ജോണ്‍ വ്യക്തമാക്കുന്നത്. 911 മില്ലിമീറ്റര്‍ മഴയാണ് ഈ മേഖലയില്‍ ലഭിച്ചതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 

തമിഴ്നാട്ടിലെ 76 വര്‍ഷത്തെ  മഴ ലഭ്യതയുടെ റെക്കോര്‍ഡാണ് നീലഗിരി ജില്ലയിലെ അവലാഞ്ചെയില്‍ തകര്‍ന്നത്. പാലക്കാട്, മലപ്പുറം ജില്ലകളുടെ അതിര്‍ത്തിയോട് ചേര്‍ന്നാണ് ഈ സ്ഥലം.

ചാലിയാർ, കുന്തി പുഴ, ഭവാനി പുഴയുടെ വൃഷ്ടി പ്രദേശമാണ് ഈ മേഖല. ഓഗസ്റ്റ് നാലുമുതല്‍ കനത്ത മഴയാണ് അവലാഞ്ചെയില്‍ ലഭിച്ചത്. ഈ ആഴ്ച മുഴുവന്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണം. 

നീലഗിരി ജില്ലയിലാകെ 24 മണിക്കൂറില്‍ ലഭിച്ചിരിക്കുന്നത് 2,304 മില്ലിമീറ്റര്‍ മഴയാണ്. കനത്ത മഴയ്ക്ക് പിന്നാലെ മണ്ണിടിച്ചില്‍ തുടങ്ങിയതോടെ ഈ മേഖലയിലേക്ക് സംസ്ഥാന ദുരന്ത നിവാരണ സേന എത്തിയിട്ടുണ്ട്. അവലാഞ്ചെയിലെ അണക്കെട്ടുകള്‍ പരമാവധി സംഭരണ ശേഷി ഇതിനോടകം പിന്നിട്ടുകഴിഞ്ഞു. നീലഗിരി ജില്ലയിലെ 16 അണക്കെട്ടുകളാണ് നിറഞ്ഞ് കവിഞ്ഞ് നില്‍ക്കുന്നത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുട്ട കഴിച്ചാൽ ക്യാൻസർ വരുമോ? വ്യക്തത വരുത്തി എഫ്എസ്എസ്എഐ, 'പരിഭ്രാന്തരാകേണ്ട കാര്യമില്ല, പ്രചാരണം വ്യാജം'
ഇത് കരിനിയമം, ഈ കരിനിയമത്തിനെതിരെ പോരാടാൻ ഞാനും കോൺഗ്രസും പ്രതിജ്ഞാബദ്ധം; പുതിയ തൊഴിലുറപ്പ് പദ്ധതിയിൽ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി