
ഷിംല: ഹിമാചൽ പ്രദേശിലെ കുളുവിൽ ഇന്ന് രാവിലെ ബസ് തോട്ടിലേക്ക് മറിഞ്ഞ് സ്കൂൾ കുട്ടികളടക്കം 16 യാത്രക്കാർ മരിച്ചു. അപകടത്തിൽ വാഹനം പൂർണ്ണമായും തകർന്നു. രാവിലെ 8.30 ഓടെ സൈഞ്ചിലേക്ക് പോവുകയായിരുന്ന ബസ് ജംഗ്ല ഗ്രാമത്തിന് സമീപമുള്ള തോട്ടിലേക്ക് വീഴുകയായിരുന്നുവെന്ന് കുളു ഡെപ്യൂട്ടി കമ്മീഷണർ അശുതോഷ് ഗാർഗ് പറഞ്ഞു. ജില്ലാ അധികൃതരും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ടെന്നും പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
അപകടം നടക്കുമ്പോൾ ബസിൽ 40 ഓളം വിദ്യാർത്ഥികൾ ഉണ്ടായിരുന്നതായി അധികൃതർ അറിയിച്ചു. രക്ഷാപ്രവര്‍ത്തകര്‍ പ്രദേശത്തെത്തിയിട്ടുണ്ട്. പരിക്കേറ്റ ഇരുപതോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുളുവിലെ ബസ് അപകടത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ സഹായധനം അനുവദിച്ചു. പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയും നൽകും.
കൊച്ചിയിൽ സ്കൂൾ ബസിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റ് പൊട്ടിവീണു, വാഹനത്തിൽ ഉണ്ടായിരുന്നത് എട്ട് കുട്ടികൾ
കൊച്ചി: കൊച്ചി മരടിൽ സ്കൂൾ ബസിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റ് പൊട്ടിവീണു. വൈദ്യുതി ഇല്ലാത്തതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. എട്ട് കുട്ടികൾ ആണ് ബസിൽ ഉണ്ടായിരുന്നത്. വൈദ്യുതി ഇല്ലാത്തതിനാൽ അപകടമൊന്നും സംഭവിക്കാതെ കുട്ടികൾ രക്ഷപ്പെട്ടു. ഇലക്ട്രിക്ക് പോസ്റ്റിൽ ഉണ്ടായിരുന്ന കേബിളിൽ ബസ് തട്ടിയാണ് പോസ്റ്റ് ഒടിഞ്ഞ് വാഹനത്തിന് മുകളിലേക്ക് വീണത്.