പരീക്ഷ ഹാളിൽ പന്ത്രണ്ടാം ക്ലാസുകാരന് ദാരുണാന്ത്യം

Published : Mar 02, 2019, 10:06 PM ISTUpdated : Mar 02, 2019, 10:14 PM IST
പരീക്ഷ ഹാളിൽ പന്ത്രണ്ടാം ക്ലാസുകാരന് ദാരുണാന്ത്യം

Synopsis

പരീക്ഷ എഴുതുന്നതിനിടെ ഹാളിൽവച്ച് ​ഗോപി നിലത്തേക്ക് വീഴുകയായിരുന്നു. ടീച്ചറും കുട്ടികളും എത്ര വിളിച്ചിട്ടും എഴുന്നേൽക്കാത്തതിനെ തുടർന്ന് ​ഗോപിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ ​ഗോപി മരിച്ചിരുന്നു

ഹൈദരാബാദ്: പന്ത്രണ്ടാം ക്ലാസ് വാർഷിക പരീക്ഷ എഴുത്തുന്നതിനിടെ വിദ്യാർഥി പരീക്ഷ ഹാളിൽ കുഴഞ്ഞ് വീണ് മരിച്ചു. സെക്കന്തരാബാദിലെ യെല്ലറെഡി​ഗുഡ ഗവൺമെന്റ് ജൂനിയർ കോളേജിൽ പഠിക്കുന്ന ഗോപി രാജു (16) എന്ന വിദ്യാർഥിയാണ് മരിച്ചത്. ശനിയാഴ്ചയാണ് സംഭവം.    

സെക്കന്തരബാദിലെ ശ്രീ ചൈതന്യ കോളേജ് ആയിരുന്നു ​ഗോപിയുടെ പരീക്ഷ സെന്റർ. പരീക്ഷ എഴുതുന്നതിനിടെ ഹാളിൽവച്ച് ​ഗോപി നിലത്തേക്ക് വീഴുകയായിരുന്നു. ടീച്ചറും കുട്ടികളും എത്ര വിളിച്ചിട്ടും എഴുന്നേൽക്കാത്തതിനെ തുടർന്ന് ​ഗോപിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ ​ഗോപി മരിച്ചിരുന്നു. ഹൃദയാഘാതം മൂലമായിരിക്കാം വിദ്യാർഥി മരിച്ചതെന്നാണ് ഡോകടർമാരുടെ പ്രാഥമിക നി​ഗമനം.   

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉദയനിധിയുടെ അറസ്റ്റ് വിജയ്‍യുടെ നിർദേശ പ്രകാരമെന്ന് ടിവികെ വൃത്തങ്ങൾ
കടുകിലും ജീരകത്തിലും ടാൽക്കം പൗഡർ! റെയ്ഡിൽ പിടിച്ചെടുത്തത് മായംകലർത്തിയ 25,000 കിലോ സു​ഗന്ധവ്യ‍ഞ്ജനങ്ങൾ; പരിശോധന തുടരുമെന്ന് സജ്ജനാ‍ർ