തുടര്‍ച്ചയായി പബ്ജി കളിച്ച 16 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

By Web TeamFirst Published May 30, 2019, 8:28 PM IST
Highlights

ആശുപത്രിയിലെത്തിക്കുമ്പോള്‍ കുട്ടിയുടെ രക്തസമ്മര്‍ദം അപകടാവസ്ഥയിലായിരുന്നുവെന്ന് ഡോ. അശോക് ജെയിന്‍ പറഞ്ഞു. 

ഭോപ്പാല്‍: തുടര്‍ച്ചയായി മൂന്ന് മണിക്കൂര്‍ ഓണ്‍ലൈന്‍ ഗെയിമായ പബ്ജി കളിച്ച 16 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചെന്ന് റിപ്പോര്‍ട്ട്. ഫുര്‍ക്കാന്‍ ഖുറേഷി എന്ന ബാലനാണ് മരിച്ചത്. മധ്യപ്രദേശിലാണ് സംഭവം. ഹൃദയാഘാതം സംഭവിച്ച ബാലനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മാതാപിതാക്കളാണ് മകന്‍ തുടര്‍ച്ചയായി പബ്ജി കളിക്കുകയായിരുന്നുവെന്ന് ഡോക്ടര്‍മാരെ അറിയിച്ചത്. മെയ് 28നായിരുന്നു സംഭവം.

ആശുപത്രിയിലെത്തിക്കുമ്പോള്‍ കുട്ടിയുടെ രക്തസമ്മര്‍ദം അപകടാവസ്ഥയിലായിരുന്നുവെന്ന് ഡോ. അശോക് ജെയിന്‍ പറഞ്ഞു. തുടര്‍ച്ചയായി കുട്ടികള്‍ പബ്ജി കളിക്കുന്നത് രക്ത സമ്മര്‍ദം പെട്ടെന്ന് കുറയാനും കൂടാനും കാരണമാകുമെന്ന് ഡോക്ടര്‍ പറഞ്ഞു. നേരത്തെ, പബ്ജി ഗെയിം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ബോംബെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. പബ്ജി നിരോധിക്കണമെന്നാവശ്യപ്പെട്ട് 11 കാരനാണ് കോടതിയെ സമീപിച്ചത്. 

click me!