രാജസ്ഥാൻ സർക്കാരിനെ ബിജെപി അട്ടിമറിക്കാൻ നോക്കുന്നെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട്

By Web TeamFirst Published May 30, 2019, 8:11 PM IST
Highlights

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 200ല്‍ 99 സീറ്റ് നേടി രാജസ്ഥാനില്‍ അധികാരത്തിലേറിയെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞിരുന്നു. 25 സീറ്റില്‍ ഒന്നു പോലും കോണ്‍ഗ്രസ് ജയിച്ചില്ല. 

ജയ്പൂര്‍: കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതിന് പിന്നാലെ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ ബിജെപി അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. 'സത്യപ്രതിജ്ഞ ചടങ്ങിനിടയിലും രാജസ്ഥാന്‍, മധ്യപ്രദേശ്, കര്‍ണാടക, ബംഗാള്‍ സര്‍ക്കാറുകളെ അസ്ഥിരപ്പെടുത്താന്‍ ബിജെപി ശ്രമിക്കുകയാണ്. നിങ്ങള്‍ക്ക് എന്‍റെ ആശംസകള്‍'- ഗെഹ്ലോട്ട് ട്വിറ്ററില്‍ കുറിച്ചു. പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍നിന്ന് ഗെഹ്ലോട്ട് വിട്ടുനിന്നു. 

 

Even before the swearing in ceremony of newly elected BJP government, they are trying to disturb and dismantle the state governments of the opposition parties including West Bengal, Karnatka and Madhya Pradesh.
My best wishes from Jaipur.

— Ashok Gehlot (@ashokgehlot51)

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 200ല്‍ 99 സീറ്റ് നേടി രാജസ്ഥാനില്‍ അധികാരത്തിലേറിയെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞിരുന്നു. 25 സീറ്റില്‍ ഒന്നു പോലും കോണ്‍ഗ്രസ് ജയിച്ചില്ല. തോല്‍വിയുടെ ഉത്തരവാദിത്തമേറ്റെടുത്ത് അശോക് ഗെഹ്ലോട്ട് രാജിവെക്കണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. വസുന്ധര രാജ സിന്ധ്യയുടെ ഭരണം അവസാനിപ്പിച്ചാണ് നേരിയ മാര്‍ജിനില്‍ കോണ്‍ഗ്രസ് മറ്റ് പാര്‍ട്ടികളുടെ സഹായത്തോടെ ഭരണം പിടിച്ചെടുത്തത്. ലോക്സഭയിലെ മിന്നും ജയത്തെ തുടര്‍ന്ന്, കര്‍ണാടക, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഭരണം പിടിച്ചെടുക്കാന്‍ ബിജെപി നീക്കം തുടങ്ങിയിരുന്നു. 

click me!