കര്‍ണാടകയില്‍ അയോഗ്യരാക്കപ്പെട്ട എംഎല്‍എമാരുടെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി

By Web TeamFirst Published Sep 23, 2019, 8:16 PM IST
Highlights

കര്‍ണാടകയില്‍ അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍ക്ക് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ സുപ്രീംകോടതിയുടെ വിധി നിര്‍ണായകമാണ്. ഈ ഹര്‍ജികള്‍ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ് സുപ്രീംകോടതി.

ബെംഗളൂരു: അയോഗ്യരാക്കപ്പെട്ട കര്‍ണാടകയിലെ 15 വിമത എംഎല്‍എമാരുടെ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി ബുധനാഴ്ച്ചത്തേക്ക് മാറ്റി. ഹര്‍ജിയില്‍ മുന്‍ സ്പീക്കര്‍ രമേശ് കുമാറിന് സുപ്രീംകോടതി നോട്ടീസയച്ചു.  എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യരായി പ്രഖ്യാപിച്ച രമേശ് കുമാറിന്‍റെ നടപടിക്കെതിരേയാണ് വിമതര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

അയോഗ്യത നടപടി റദ്ദ് ചെയ്തില്ലെങ്കില്‍ ഒക്ടോബര്‍ 21 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ എംഎല്‍എമാര്‍ക്ക് മത്സരിക്കാനാവില്ല. സെപ്തംബര്‍ 30 ആണ് ഉപതെരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി.

click me!