
ലക്നൗ: ഉറക്കത്തില്‍ പിഞ്ചുകുഞ്ഞിന്റെ മേൽ അമ്മ അബദ്ധത്തിൽ മറിഞ്ഞു വീണ് പതിനെട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഉത്തർപ്രദേശിലെ അംറോഹ ജില്ലയിൽ ഗജ്റൗള പ്രദേശത്താണ് സംഭവം. അച്ഛനും അമ്മയും കുഞ്ഞും ഒരേ കട്ടിലിലാണ് ഉറങ്ങാൻ കിടന്നത്. ശനിയാഴ്ച രാവിലെ കുഞ്ഞ് ശ്വസിക്കുന്നില്ലെന്ന് കണ്ടപ്പോഴാണ് സംഭവം പുറത്തറിഞ്ഞതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു. കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി.
അതേ സമയം കുട്ടിയുടെ പിതാവായ വിശാൽ കുമാർ സംഭവം കൊലപാതകമാണെന്ന ആരോപണവുമായി രംഗത്തെത്തി. ഭാര്യ കാജൽ ദേവി മനപൂർവ്വം ഉറങ്ങിക്കിടന്ന കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് വിശാൽ കുമാർ ആരോപിച്ചു. എന്നാൽ കാജൽ ദേവി ആരോപണങ്ങൾ നിഷേധിച്ചു. അപകടമാണെന്ന് ഇവർ പറയുന്നു. 'എപ്പോഴാണ്, എത്ര സമയമാണ് കുഞ്ഞിന് മേൽ കയറിക്കിടന്നതെന്നോ എപ്പോഴാണ് കുഞ്ഞിന്റെ ശ്വാസം നിലച്ചത് എന്നോ എനിക്കറിയില്ല.' കാജൽ ദേവി പറഞ്ഞു.
ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, കുഞ്ഞ് മരിച്ചതിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണ്. ''എട്ട് വർഷം മുമ്പാണ് ഇവർ വിവാഹിതരായത്. മൂന്ന് ആൺമക്കളുണ്ട്. ഏറ്റവും ഇളയ കുട്ടിയാണ് മരിച്ചത്. ഒരേ കിടക്കയിൽ മാതാപിതാക്കൾക്ക് നടുവിലാണ് കുട്ടി കിടന്നുറങ്ങിയിരുന്നത്. കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് അമ്മക്കെതിരെ അച്ഛൻ പരാതി നൽകിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിലാണ്. പിതാവ് ഉന്നയിച്ച കാര്യങ്ങൾ ശരിയാണെന്ന് കണ്ടെത്തിയാൽ കേസെടുക്കും.'' എസ് എച്ച് ഒ അരിഹന്ദ് സിദ്ധാർത്ഥ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
അതിക്രൂരം; രണ്ടാം ഭാര്യയെ കൊന്ന് 50 കഷ്ണമാക്കി യുവാവ്, ശരീരഭാഗങ്ങൾ നായ്ക്കൾ ഭക്ഷിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam