രഹസ്യവിവരം, 2 ദിവസം, മുംബൈ വിമാനത്താവളത്തിൽ പിടികൂടിയത് കോടികളുടെ വജ്രവും സ്വർണവും, 18 അറസ്റ്റ്

Published : Feb 14, 2025, 02:33 PM IST
രഹസ്യവിവരം, 2 ദിവസം, മുംബൈ വിമാനത്താവളത്തിൽ പിടികൂടിയത് കോടികളുടെ വജ്രവും സ്വർണവും, 18 അറസ്റ്റ്

Synopsis

ഛത്രപതി ശിവജി മഹരാജ് അന്തർ ദേശീയ വിമാനത്താവളത്തിൽ ഫെബ്രുവരി 11, 12 ദിവസങ്ങളിലായി പിടികൂടിയത് കോടികൾ വിലവരുന്ന സ്വർണവും വജ്രവുമെന്ന് കസ്റ്റംസ്

മുംബൈ: രണ്ട് ദിവസത്തിൽ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത് 6 കിലോ സ്വർണവും 10 കോടി വിലവരുന്ന വജ്രവും. ഛത്രപതി ശിവജി മഹരാജ് അന്തർ ദേശീയ വിമാനത്താവളത്തിൽ ഫെബ്രുവരി 11, 12 ദിവസങ്ങളിലായി പിടികൂടിയത് കോടികൾ വിലവരുന്ന സ്വർണവും വജ്രവുമെന്ന് കസ്റ്റംസ് വിശദമാക്കുന്നത്. മൂന്ന് തവണയായാണ് വലിയ രീതിയിലുള്ള സ്വർണ, വജ്ര കടത്ത് കണ്ടെത്തിയത്. 

ബെൽറ്റിന്റെ ബക്കിൾ. ട്രോളി ബാഗ്, അടിവസ്ത്രം തുടങ്ങിയ മാർഗങ്ങളിലൂടെയായിരുന്നു സ്വർണം കടത്താൻ യാത്രക്കാർ ശ്രമിച്ചത്. അതേസമയം ലാപ്ടോപ്പിനുള്ളിൽ സീൽ ചെയ്ത നിലയിലായിരുന്നു വജ്രം കടത്താൻ ശ്രമിച്ചത്. ലാപ്ടോപ്പിനുള്ളിൽ അസ്വാഭാവിക വസ്തുക്കൾ കണ്ടതോടെയാണ് അധികൃതർ തുറന്ന് പരിശോധിച്ചത്. ബാംങ്കോക്കിൽ നിന്ന് മുംബൈയിലേക്ക് എത്തിയ യാത്രക്കാരനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. 2147 കാരറ്റ് ഡയമണ്ടാണ് ഇയാളിൽ നിന്ന് കണ്ടെത്തിയത്. 

മറ്റൊരു സംഭവത്തിൽ ദുബായിൽ നിന്ന് മുംബൈയിലേക്ക് എത്തിയ മൂന്ന് യാത്രക്കാരാണ് സ്വർണവുമായി അറസ്റ്റിലായത്. റോഡിയം പൂശിയ ബട്ടണുകളിലും മോതിരത്തിലും ബെൽറ്റിന്റെ ബക്കിളിലും ട്രോളിയിലുമായി 775 ഗ്രാം സ്വർണമാണ് ഇവർ കൊണ്ട് വന്നത്. ഫെബ്രുവരി 12ന് രഹസ്യവിവരം അനുസരിച്ച് 14 കെനിയൻ സ്വദേശികളാണ് സ്വർണക്കട്ടികളുമായി അറസ്റ്റിലായത്. നയ്റോബിയിൽ നിന്ന് മുംബൈയിലേക്ക് എത്തിയവരായിരുന്നു ഇവർ. 2741 ഗ്രാം സ്വർണമാണ് ഇവരിൽ നിന്നായി പിടികൂടിയത്. അടിവസ്ത്രങ്ങളിലും വസ്ത്രങ്ങളിലെ രഹസ്യ പോക്കറ്റുകളിലുമാണ് ഇവർ സ്വർണം ഒളിപ്പിച്ചിരുന്നത്. മറ്റൊരു സംഭവത്തിൽ അന്താരാഷ്ട്ര അറൈവൽ ഹാളിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ 2406 ഗ്രാം സ്വർണക്കട്ടിയും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV
click me!

Recommended Stories

വിവാഹ പ്രായം ആയില്ലെങ്കിലും ആണിനും പെണ്ണിനും ഒരുമിച്ച് ജീവിക്കാമെന്ന് കോടതി
വിധി പറഞ്ഞിട്ട് ആറ് വർഷം, ഇനിയും നിർമാണം ആരംഭിക്കാതെ അയോധ്യയിലെ മുസ്ലിം പള്ളി, ഏപ്രിലിൽ തുടങ്ങുമെന്ന് പ്രഖ്യാപനം