അച്ഛന്‍റെ കൺമുന്നിൽ വെച്ച് ഗേറ്റ് തകർന്നുവീണ് ഏഴ് വയസ്സുകാരിക്ക് ദാരുണാന്ത്യം

Published : Feb 14, 2025, 01:54 PM IST
അച്ഛന്‍റെ കൺമുന്നിൽ വെച്ച് ഗേറ്റ് തകർന്നുവീണ് ഏഴ് വയസ്സുകാരിക്ക് ദാരുണാന്ത്യം

Synopsis

ചെന്നൈ നംഗനല്ലൂർ സ്വദേശി സമ്പത്തിന്‍റെ മകൾ ഐശ്വര്യ ആണ് ഗേറ്റിനടിയിൽപ്പെട്ട് മരിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം.

ചെന്നൈ: അച്ഛന്‍റെ കൺമുന്നിൽ വെച്ച് ഗേറ്റ് തകർന്നുവീണ് ഏഴ് വയസ്സുകാരിക്ക് ദാരുണാന്ത്യം. ചെന്നൈ നംഗനല്ലൂർ സ്വദേശി സമ്പത്തിന്‍റെ മകൾ ഐശ്വര്യ ആണ് ഗേറ്റിനടിയിൽപ്പെട്ട് മരിച്ചത്. ഇന്നലെ വൈകീട്ട് ഐശ്വര്യയെ സ്കൂളിൽ നിന്ന് കൂട്ടിക്കൊണ്ടുവരുമ്പോഴായിരുന്നു സംഭവം. സമ്പത്ത് ബൈക്ക് ഉള്ളിലേക്ക് എടുത്തപ്പോൾ ഇരുമ്പ് ഗേറ്റ് അടയ്ക്കാൻ ശ്രമിച്ചതാണ് ഐശ്വര്യ. പെട്ടെന്ന് ഗേറ്റ് ചരിഞ്ഞ് ഐശ്വര്യയുടെ മുകളിലേക്ക് വീഴുകയായിരുന്നു. രക്തം വാർന്ന നിലയിൽ ഐശ്വര്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് നടക്കും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന