
കൊളംബോ: 18 ശ്രീലങ്കൻ അഭയാർത്ഥികൾ കൂടി തമിഴ്നാട് തീരത്ത് എത്തി. രണ്ട് ബോട്ടുകളിലായി രാമേശ്വരം തീരത്താണ് ഇവരെത്തിയത്. ആദ്യം വന്ന ബോട്ടിൽ 13 പേരും രണ്ടാമത്തേതിൽ 5 പേരുമാണ് ഉണ്ടായിരുന്നത്. മാന്നാറിൽ നിന്നും ജാഫ്നയിൽ നിന്നുമാണ് ബോട്ടുകൾ പുറപ്പെട്ടത്. ഗർഭിണിയായ യുവതിയും ഒന്നര വയസുള്ള കുഞ്ഞുമടക്കം 7 കുട്ടികളും 5 സ്ത്രീകളും പുതിയതായി എത്തിയവരിൽ ഉണ്ട്. ഇതോടെ മാർച്ച് 22 മുതൽ ഇതുവരെ ഇന്ത്യയിൽ എത്തിയ എത്തിയ ശ്രീലങ്കൻ അഭയാർത്ഥികളുടെ എണ്ണം 60 ആയി. മറൈൻ പൊലീസ് കസ്റ്റഡിയിലെടുത്ത എല്ലാവരേയും പ്രാഥമിക ശുശ്രൂഷകൾ നൽകിയതിന് ശേഷം മണ്ഡപം അഭയാർത്ഥി ക്യാമ്പിലേക്ക് മാറ്റി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam