ജനിച്ച് മണിക്കൂറിനുള്ളിൽ കൊവിഡ് സ്ഥീരികരിച്ചു; മഹാമാരിയെ ചെറുത്ത് തോൽപ്പിച്ച് പതിനെട്ട് ദിവസം പ്രായമായ കുഞ്ഞ്

Web Desk   | Asianet News
Published : May 28, 2020, 05:58 PM ISTUpdated : May 28, 2020, 07:47 PM IST
ജനിച്ച് മണിക്കൂറിനുള്ളിൽ കൊവിഡ് സ്ഥീരികരിച്ചു; മഹാമാരിയെ ചെറുത്ത് തോൽപ്പിച്ച് പതിനെട്ട് ദിവസം പ്രായമായ കുഞ്ഞ്

Synopsis

മെയ് 10-ാം തീയതി പ്രദേശത്തെ ഒരു സ്വകാര്യ നഴ്സിംഗ് ഹോമിൽ വച്ചായിരുന്നു യുവതി കുഞ്ഞിനെ പ്രസവിച്ചത്. എന്നാൽ, ജനിച്ച് 3 മണിക്കൂറിനുള്ളിൽ കുഞ്ഞ് ഉയർന്ന പനിയുടെ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങി

മുംബൈ: കൊവിഡ് എന്ന മഹാമാരിയെ ചെറുത്ത് തോൽപ്പിച്ച് പതിനെട്ട് ദിവസം പ്രായമായ കുഞ്ഞ് ആശുപത്രി വിട്ടു. മുംബൈയിലെ പവായിലെ ഹിരാനന്ദാനി ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുഞ്ഞാണ് രോ​ഗമുക്തി നേടിയത്. കുഞ്ഞിന് കെവിഡ് സ്ഥിരീകരിച്ചപ്പോൾ അമ്മയുടെ ശ്രവ സാമ്പിൾ ഫലം നെ​ഗറ്റീവായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. 

മെയ് 10-ാം തീയതി പ്രദേശത്തെ ഒരു സ്വകാര്യ നഴ്സിംഗ് ഹോമിൽ വച്ചായിരുന്നു യുവതി കുഞ്ഞിനെ പ്രസവിച്ചത്. എന്നാൽ, ജനിച്ച് 3 മണിക്കൂറിനുള്ളിൽ കുഞ്ഞ് ഉയർന്ന പനിയുടെ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങി. പിന്നീട് കുഞ്ഞിനെ നഴ്സിം​ഗ് ഹോമിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും കൊവിഡ് ടെസ്റ്റ് നടത്തുകയുമായിരുന്നു.

തുടർന്ന് മെയ് 12 ന് കെവിഡ് രോ​ഗികളെ ചികിത്സിക്കുന്ന ഹിരാനന്ദാനി ആശുപത്രിയിലേക്ക് കുഞ്ഞിനെ മാറ്റി. ഇവിടെ പ്രവേശിപ്പിക്കുന്ന സമയത്ത് കുഞ്ഞിന് കടുത്ത പനിയും ശ്വാസതടസവും നേരിട്ടിരുന്നുവെന്ന് ഡോക്ടർ അറിയിച്ചു. കുഞ്ഞ് വെന്റിലേറ്ററിൽ ആയിരുന്നുവെന്നും മെയ് 28 ന് പരിശോധാനാഫലം നെ​ഗറ്റീവ് ആയതോടെ ഡിസ്ചാർജ്ജ് ചെയ്തുവെന്നും ഡോക്ടർ ബിജാൽ ശ്രീവാസ്തവ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാജ്യത്തെ ഞെട്ടിച്ച് ബിജെപി-കോൺഗ്രസ് സഖ്യം, ഭരണം പിടിക്കാൻ കൈകോർത്തു, അംബർനാഥിൽ ബിജെപി മേയർ വിജയിച്ചു, പിന്നാലെ കോൺഗ്രസിൽ സസ്പെൻഷൻ
`വിജയ് രാഷ്ട്രീയ ശക്തിയാണ്, ആർക്കും അത് നിഷേധിക്കാനാകില്ല'; ടിവികെ അധ്യക്ഷൻ വിജയ്‌യെ പ്രശംസിച്ച് എഐസിസി നേതാവ് പ്രവീൺ ചക്രവർത്തി