ഫയർ ഹെയർകട്ട് പാളി; മുടിവെട്ടാനെത്തിയ 18കാരന് ​ഗുരുതരമായി പൊള്ളലേറ്റു -വീഡിയോ

Published : Oct 27, 2022, 04:30 PM ISTUpdated : Oct 27, 2022, 04:33 PM IST
ഫയർ ഹെയർകട്ട് പാളി; മുടിവെട്ടാനെത്തിയ 18കാരന് ​ഗുരുതരമായി പൊള്ളലേറ്റു -വീഡിയോ

Synopsis

മുടി വെട്ടുന്നതിന്റെ ഭാ​ഗമായി 18 കാരന്റെ മുടിയിൽ തീ കൊളുത്തി. എന്നാൽ തീ അനിയന്ത്രിതമായി ആളിക്കത്തി. കഴുത്തിലും നെഞ്ചിലും പൊള്ളലേറ്റ യുവാവിനെ വാപ്പിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വൽസാദ് (​ഗുജറാത്ത്):  മുടിവെട്ടുന്നതിനിടെ 18കാരന് ​ഗുരുതരമായി പൊള്ളലേറ്റു. തീ ഉപയോ​ഗിച്ച് മുടി വെട്ടുന്നതിനിടെയാണ് ഫയർ ഹെയർകട്ട് യുവാവിന് തലക്ക് പൊള്ളലേറ്റത്. ഗുജറാത്തിലെ വൽസാദ് ജില്ലയിലെ വാപി ​ന​ഗരത്തിലാണ് സംഭവം.  സമീപകാലത്ത് ജനപ്രീതി നേടിയ രീതിയാണ് ഫയർ ഹെയർകട്ട്. അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ‌മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

മുടി വെട്ടുന്നതിന്റെ ഭാ​ഗമായി 18 കാരന്റെ മുടിയിൽ തീ കൊളുത്തി. എന്നാൽ തീ അനിയന്ത്രിതമായി ആളിക്കത്തി. കഴുത്തിലും നെഞ്ചിലും പൊള്ളലേറ്റ യുവാവിനെ വാപ്പിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വൽസാദിലെ സിവിൽ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. ഇയാളെ സൂറത്തിലേക്ക് മാറ്റിയതായും റിപ്പോർട്ടുണ്ട്. വാപിയിലെ ഭഡക്‌മോറ സ്വദേശിയായ യുവാവ് ഫയർ ഹെയർകട്ടിനായി മാത്രമാണ് സലൂണിൽ എത്തിയത്. പരിക്കേറ്റയാളുടെയും ഹെയർ ഡ്രസറുടെയും മൊഴിയെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. 

പ്രാഥമിക വിവരമനുസരിച്ച്, മുടിവെട്ടുന്നതിനായി തലയിൽ ഏതെങ്കിലും തരത്തിലുള്ള രാസവസ്തു പ്രയോഗിച്ചതിനെ തുടർന്നാണ് തീ അനിയന്ത്രിതമായി പടർന്നതെന്നും ഇതാണ് ഗുരുതരമായി പൊള്ളലേൽക്കാൻ കാരണണെന്നും പൊലീസ് പറഞ്ഞു. ഉപയോഗിച്ച രാസവസ്തു ഏതെന്ന് കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. 

 

PREV
click me!

Recommended Stories

ബസിൽ നിന്ന് പിടിച്ചിറക്കി കൊണ്ടുപോയ പ്ലസ് ടു വിദ്യാർത്ഥിയെ മയക്കുമരുന്ന് കേസിൽ കുടുക്കി: സിസിടിവി ദൃശ്യം പുറത്തുവന്നതോടെ നാണംകെട്ട് മധ്യപ്രദേശ് പൊലീസ്
വീർ സവർക്കർ അവാർഡ് സ്വീകരിക്കാത്തത് എന്തുകൊണ്ട്? കാരണം വിശദീകരിച്ച് ശശി തരൂർ; ഒന്നിലും വ്യക്തതയില്ലെന്ന് കുറിപ്പ്