
ദില്ലി: വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ കടുത്ത പ്രതിഷേധവുമായി വിസിമാരുടെ തുറന്ന കത്ത്. വൈസ് ചാന്‍സലര്‍മാര്‍ ഉള്‍പ്പടെ 181 അക്കാദമിക് പണ്ഡിതന്‍മാര്‍ ഒപ്പിട്ട കത്ത് രാഹുല്‍ ഗാന്ധിക്കയച്ചു.
വൈസ് ചാന്‍സലര്‍മാരുടേത് രാഷ്ട്രീയ നിയമനമാണെന്നും , ആര്‍എസ്എസ് പശ്ചാത്തലമുള്ളവരാണ് മിക്ക വിസിമാരെന്നും രാഹുല്‍ വിമര്‍ശിച്ചതായി കത്തില്‍ സൂചിപ്പിക്കുന്നു. മികച്ച അക്കാദമിക പശ്ചാത്തലമുള്ളവരെയാണ് വിസിമാരായി നിയമിക്കുന്നതെന്നും, കര്‍ശനമായ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് കടന്നുവരുന്നതെന്നും വിശദീകരിക്കുന്ന കത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി
രാഹുല്‍ ഗാന്ധി റായ്ബറേലിയിൽ; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു, ഒപ്പം സോണിയ ഗാന്ധിയും പ്രിയങ്കയും
ജെ എന്‍ യു, ദില്ലി യൂനിവേഴ്‌സിറ്റി തുടങ്ങിയ വിവിധ സര്‍വകലാശാലകളിലെ വിസിമാരും എ ഐ സി ടി ഇ ചെയര്‍മാന്‍ ടി ജി സീതാറാമും അടക്കം നിരവധി അക്കാദമിക് പണ്ഡിതര്‍ തുറന്ന കത്തില്‍ ഒപ്പ് വെച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam