ഉത്തരാഖണ്ഡ് മഞ്ഞിടിച്ചിൽ ദുരന്തത്തിൽ മരണം 19 , തെരച്ചിലിന് 30 സംഘങ്ങൾ

Published : Oct 07, 2022, 07:40 AM IST
ഉത്തരാഖണ്ഡ് മഞ്ഞിടിച്ചിൽ ദുരന്തത്തിൽ മരണം 19 , തെരച്ചിലിന് 30 സംഘങ്ങൾ

Synopsis

ഉത്തരകാശിയിലെ നെഹ്റു മൗണ്ടനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും മലയകയറ്റത്തിനായി പോയ 41 അംഗ സംഘമാണ് ചൊവ്വാഴ്ച അപകടത്തില്‍പെട്ടത്


ദില്ലി : ഉത്തരാഖണ്ഡിലെ മഞ്ഞിടിച്ചിൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി . 14പേരെയാണ് ഇതുവരെ രക്ഷപ്പെടുത്തിയത്. ബാക്കിയുള്ളവർക്കായി തെരച്ചിൽ തുടരുകയാണ് .  ഇന്ന് തെരച്ചിലിന് 30 സംഘങ്ങൾ ഇറങ്ങിയെന്നും ഉത്തരാഖണ്ഡ് ഡിജിപി അറിയിച്ചു

ഉത്തരകാശിയിലെ നെഹ്റു മൗണ്ടനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും മലയകയറ്റത്തിനായി പോയ 41 അംഗ സംഘമാണ് ചൊവ്വാഴ്ച അപകടത്തില്‍പെട്ടത്.  അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി 2 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം
പാർലമെന്‍റിൽ റെയിൽവേ മന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം, 'ഇക്കാര്യത്തിൽ പല യൂറോപ്യൻ രാജ്യങ്ങളേക്കാൾ മുന്നിൽ'; കൃത്യ സമയം പാലിച്ച് ട്രെയിനുകൾ!