പഴക്കച്ചവടത്തിന്റെ മറവിൽ ലഹരിക്കടത്ത്:ഇന്റർപോളിന്റെ സഹായം തേടാൻ ഡിആർഐ,അന്വേഷണം വ്യാപിപ്പിക്കും

By Web TeamFirst Published Oct 7, 2022, 6:28 AM IST
Highlights

കൊച്ചി തുറമുഖം വഴിയും ലഹരി കടത്ത് നടത്തിയതിനെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്


കൊച്ചി : പഴക്കച്ചവടത്തിന്‍റെ മറവിൽ ലഹരി മരുന്ന് കടത്തിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് ഡിആർഐ. ദക്ഷിണാഫ്രിക്കയിലുള്ള മലപ്പുറം സ്വദേശി മൻസൂർ തച്ചൻ പറമ്പിലിനെ കസ്റ്റഡിയിൽ കിട്ടാനുള്ള നീക്കങ്ങൾ തുടങ്ങി. ചോദ്യം ചെയ്യാൻ നേരിട്ട് ഹാജരായില്ലെങ്കിൽ ഇന്‍റെർപോളിന്‍റെ അടക്കം സഹായം തേടും. മൻസൂറാണ് മുഖ്യ സൂത്രധാരനെന്നാണ് ഡിആർഐയുടെ കണ്ടെത്തൽ.

നവിമുംബൈയിൽ ലഹരി മരുന്ന് കൊണ്ട് പോകാൻ മൻസൂർ ഏൽപിച്ച രാഹുൽ എന്നയാൾക്കായും തെരച്ചിൽ നടക്കുകയാണ്. രാഹുൽ എത്തി ലഹരി മരുന്ന് കൊണ്ടുപോവുമെന്നായിരുന്നു മൻസൂർ നൽകിയ നിർദ്ദേശമെന്ന് കേസിൽ അറസ്റ്റിലായ എറണാകുളം സ്വദേശി സിജിൻ വ‍ർഗീസ് മൊഴി നൽകിയിട്ടുണ്ട്. നാല് വർഷത്തോളമായി സംഘം ലഹരി കടത്ത് നടത്തുന്നുണ്ടെന്നാണ് അന്വേഷണത്തിൽ വ്യക്തമാവുന്നത്. കൊച്ചി തുറമുഖം വഴിയും ലഹരി കടത്ത് നടത്തിയതിനെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്.

1400 കോടിയുടെ ലഹരികടത്ത്, 'ബുദ്ധികേന്ദ്രം ദക്ഷിണാഫ്രിക്കയിലുള്ള മന്‍സൂര്‍', ഇന്‍റര്‍പോള്‍ സഹായം തേടും

click me!