രോഗിയുടെ കൂട്ടിരിപ്പുകാരിയായ 19 വയസുകാരിക്ക് നേരെ ആശുപത്രിയില്‍ അര്‍ദ്ധരാത്രി പീഡനശ്രമം

Published : Jul 22, 2023, 10:45 AM ISTUpdated : Jul 22, 2023, 10:47 AM IST
രോഗിയുടെ കൂട്ടിരിപ്പുകാരിയായ 19 വയസുകാരിക്ക് നേരെ ആശുപത്രിയില്‍ അര്‍ദ്ധരാത്രി പീഡനശ്രമം

Synopsis

എല്‍എന്‍ജെപി ആശുപത്രിയിലെ മെഡിസിന്‍ ബ്ലോക്കില്‍ വെച്ചായിരുന്നു സംഭവം. ആശുപത്രിയില്‍ അഡ്‍മിറ്റായിരുന്ന ബന്ധുവിന്റെ കൂട്ടിരിപ്പുകാരിയിയിരുന്ന പെണ്‍കുട്ടിയാണ് പരാതി നല്‍കിയത്.

ന്യൂഡല്‍ഹി: ആശുപത്രിയില്‍ രോഗിയുടെ കൂട്ടിരിപ്പുകാരിയായി എത്തിയ 19 വയസുകാരിക്ക് നേരെ അര്‍ദ്ധരാത്രി പീഡന ശ്രമം. ഡല്‍ഹിയിലെ എല്‍എന്‍ജെപി ആശുപത്രിയിലാണ് സംഭവം. മറ്റൊരു രോഗിയുടെ ഒപ്പമെത്തിയ 40 വയസുകാരനെ അറസ്റ്റ് ചെയ്തതായി ഡല്‍ഹി പൊലീസ് അറിയിച്ചു. അന്വേഷണം തുടരുകയാണ്.

എല്‍എന്‍ജെപി ആശുപത്രിയിലെ മെഡിസിന്‍ ബ്ലോക്കില്‍ വെച്ചായിരുന്നു സംഭവം. ആശുപത്രിയില്‍ അഡ്‍മിറ്റായിരുന്ന ബന്ധുവിന്റെ കൂട്ടിരിപ്പുകാരിയിയിരുന്ന പെണ്‍കുട്ടിയാണ് പരാതി നല്‍കിയത്. ജൂലൈ 20ന് പുലര്‍ച്ചെ രണ്ട് മണിയോടെ ആശുപത്രി കെട്ടിടത്തിന്റെ താഴേ നിലയിലേക്ക് പോയ പെണ്‍കുട്ടിയെ ഒരാള്‍ പിന്തുടരുകയും ഇവര്‍ തിരികെ വന്നപ്പോള്‍ വഴിയില്‍ തടഞ്ഞു നിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. 

പെണ്‍കുട്ടിയുടെ പരാതിയിന്മേല്‍ അന്വേഷണം നടത്തിയ പൊലീസ് 40 വയസുകാരനെ അറസ്റ്റ് ചെയ്തു. രോഗിയായി ചികിത്സയിലിരുന്ന സ്വന്തം അമ്മയ്ക്ക് സഹായത്തിന് ആശുപത്രിയില്‍ എത്തിയതായിരുന്നു ഇയാള്‍. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് പ്രതിയുടെ അമ്മയും ഇതേ ബ്ലോക്കില്‍ തന്നെ ചികിത്സയിലായിരുന്നു. സ്വകാര്യ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുന്നയാളാണ് പ്രതിയെന്നും പൊലീസ് അറിയിച്ചു. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്. 

Read also: ഭർത്താവിന്‍റെ മുന്നിൽ വച്ച് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; ഗർഭിണിയായിരുന്ന യുവതി മരിച്ചു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ സമയമായി; വാക്കാൽ പരാമർശവുമായി സുപ്രീം കോടതി
പാചകവാതക വിലവർധന: പ്രതിസന്ധി രൂക്ഷം; തമിഴ്നാട്ടിൽ ഹോട്ടലുകൾ നിയന്ത്രണത്തിലേക്ക്, കേന്ദ്രത്തിനെതിരെ ഡിഎംകെ