കഴിഞ്ഞ ദിവസമാണ് ഭർത്താവായ അലക്സിന്റെ മുന്നിൽ വച്ച് ശാലിനി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. അഞ്ച് മാസം ഗർഭിണിയായിരുന്നു ശരണ്യ.

കൊച്ചി: എറണാകുളം ആലുവയിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഇടുക്കി സ്വദേശിനിയായ ശരണ്യയാണ് മരിച്ചത്. 23 വയസായിരുന്നു. കഴിഞ്ഞ ദിവസമാണ് ഭർത്താവായ അലക്സിന്റെ മുന്നിൽ വച്ച് ശാലിനി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. ശാലിനി 5 മാസം ഗർഭിണിയായിരുന്നു. ആലുവയിൽ വാടക വീട്ടിലായിരുന്നു അലക്സും ശാലിനിയും താമസിച്ചിരുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

അതിനിടെ, വയനാട്ടില്‍ ഗര്‍ഭിണിയായ യുവതി കുഞ്ഞുമായി പുഴയില്‍ ചാടി മരിച്ച സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തി. ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതോടെയാണ് ദർശന ആത്മഹത്യ ചെയ്തതെന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നത്. ഭര്‍ത്താവും ഭര്‍തൃ പിതാവും മകളെ മര്‍ദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായും ദർശനയുടെ ബന്ധുക്കൾ പറഞ്ഞു.

Also Read: അമ്മയും മകളും പുഴയിൽ ചാടി മരിച്ച സംഭവം; ഗർഭം അലസിപ്പിക്കാൻ ഭർതൃവീട്ടുകാർ നിർബന്ധിച്ചെന്ന് യുവതിയുടെ കുടുംബം

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം.. 

Oommen Chandy | Asianet News Live