കശ്മീരിൽ സൈനിക ക്യാംപിലെ ചുമട്ടുതൊഴിലാളികൾ വെടിയേറ്റ് കൊല്ലപ്പെട്ടു, സൈന്യത്തിനെതിരെ പ്രതിഷേധം

Published : Dec 16, 2022, 12:34 PM IST
കശ്മീരിൽ സൈനിക ക്യാംപിലെ ചുമട്ടുതൊഴിലാളികൾ വെടിയേറ്റ് കൊല്ലപ്പെട്ടു, സൈന്യത്തിനെതിരെ പ്രതിഷേധം

Synopsis

അജ്ഞാതരായ ഭീകരരുടെ വെടിയേറ്റാണ് ചുമട്ടുതൊഴിലാളികൾ കൊല്ലപ്പെട്ടതെന്ന് സൈന്യം പറയുന്നു

ദില്ലി: ജമ്മു കാശ്മീരിലെ രജൗരിയിൽ ഭീകരർ നാട്ടുകാരായ രണ്ടുപേരെ വെടിവച്ചുകൊന്നു. സൈനിക ക്യാംപിലെ ചുമട്ട് തൊഴിലാളികളായ ഷൈലേന്ദർ കുമാർ, കമൽ കിഷോർ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ 6.15 ഓടെയാണ് സൈനിക ക്യാംപിന് പുറത്തുവച്ച് രണ്ടുപേർക്കും വെടിയേറ്റത്. പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

വെടിയുതിർത്തവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും തെരച്ചിൽ തുടരുകയാണെന്നും സൈന്യം അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റാണ് തൊഴിലാളികൾ കൊല്ലപ്പെട്ടതെന്ന് ആരോപിച്ച് നാട്ടുകാരിൽ ചില‍‌ർ ക്യാംപിന് മുന്നിൽ പ്രതിഷേധിച്ചു. ജമ്മു - രജൗരി ദേശീയ പാത പ്രതിഷേധക്കാർ ഉപരോധിച്ചു. പിന്നാലെ ഭീകരരാണ് വെടിവച്ചതെന്ന് സൈന്യം വ്യക്തമാക്കി. സൈന്യവും പോലീസും ജില്ലാ ഭരണകൂടവും സ്ഥലത്തെത്തി. 

രാവിലെ ജോലിക്കായി സൈനിക ക്യാംപിലേക്ക് വരുന്ന വഴിക്ക്, സൈനിക ക്യാംപിന്റെ പ്രധാന ഗേറ്റിന് മുന്നിലാണ് ഇവർക്ക് വെടിയേറ്റതെന്നാണ് നാട്ടുകാരുടെ ആരോപണം. എന്നാൽ സൈനിക ആശുപത്രിക്ക് സമീപത്ത് വച്ച് അജ്ഞാതരായ ഭീകരരുടെ വെടിയേറ്റാണ് ഇരുവരും മരിച്ചതെന്നാണ് സൈന്യം നൽകുന്ന വിശദീകരണം.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിവാഹത്തെ കുറിച്ച് സംസാരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, എഞ്ചിനീയറിങ് വിദ്യാർത്ഥിയെ കൊലപ്പെടുത്തി കാമുകിയുടെ കുടുംബം
വിദ്യാർത്ഥി വിസയിൽ വിദേശത്ത് എത്തിയ മുൻഭാര്യ ഫോൺ എടുത്തില്ല, ജീവനൊടുക്കി യുവാവ്, കേസെടുത്ത് പൊലീസ്