
ഷിംല: അശ്ലീല വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് രണ്ട് ബിജെപി നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. കുള്ളു ജില്ലയിലാണ് ബിജെപി നേതാവിനെയും യുവമോര്‍ച്ച പ്രവര്‍ത്തകനെയും സസ്പെന്‍ഡ് ചെയ്തതെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.
12.35 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഇവര്‍ തന്നെയാണ് ചിത്രീകരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വാട്സാപ്പ് വഴി യുവതി അയച്ച വീഡിയോ യുവമോര്‍ച്ച പ്രവര്‍ത്തകന്‍റെ ഭാര്യ കണ്ടെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. തന്‍റെ ഭര്‍ത്താവുമായുള്ള ബന്ധത്തില്‍ നിന്നും പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകന്‍റെ ഭാര്യയും യുവതിയും തമ്മില്‍ നടത്തിയ സംഭാഷണത്തിന്‍റെ ശബ്ദരേഖയും പുറത്തുവന്നിരുന്നു.
ഇതോടെയാണ് കുള്ളു ജില്ലയിലെ ബിജെപി നേതാവിനെയും യുവമോര്‍ച്ച പ്രവര്‍ത്തകനെയും സസ്പെന്‍ഡ് ചെയ്തതെന്ന് സംസ്ഥാന ബിജെപി വൈസ് പ്രസിഡന്‍റ് ഗണേഷ് ദത്ത് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
വീഡിയോയിലെ യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചതോടെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നെന്ന് കുള്ളു പൊലീസ് സൂപ്രണ്ട് അറിയിച്ചു. അശ്ലീല വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ സെക്ഷന്‍ 67, 67എ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam